അ​ഷ്ട​ദി​ന ഐ​ക്യ പ്രാ​ർ​ഥ​ന​യ്ക്ക് നാ​ളെ തു​ട​ക്കം
Friday, January 17, 2020 12:37 AM IST
തി​രു​വ​ന​ന്ത​പു​രം: വ​ത്തി​ക്കാ​നി​ലെ പൊ​ന്തി​ഫി​ക്ക​ൽ കൗ​ണ്‍​സി​ലി​ന്‍റെ​യും അ​ഖി​ല ലോ​ക സ​ഭാ കൗ​ണ്‍​സി​ലി​ന്‍റെ ഫെ​യ്ത്ത് ആ​ൻ​ഡ് ഓ​ഡ​ർ ക​മ്മീ​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക​മെ​ന്പാ​ടും നാ​ളെ മു​ത​ൽ 25 വ​രെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ അ​ഷ്ട​ദി​ന പ്രാ​ർ​ഥ​ന ന​ട​ത്തു​ം.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ ഐ​ക്യ പ്ര​സ്ഥാ​ന​മാ​യ യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ മൂ​വ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ വൈ​കു​ന്നേ​രം ആ​റി​നു പേ​രൂ​ർ​ക്ക​ട എ​ബ​നേ​സ​ർ ദേ​വാ​ല​യ​ത്തി​ൽ കൊ​ല്ലം രൂ​പ​ത മു​ൻ അ​ധ്യ​ക്ഷ​ൻ ഡോ. ​സ്റ്റാ​ൻ​ലി റോ​മ​ൻ അ​ഷ്ട​ദി​ന പ്രാ​ർ​ഥ​ന ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ട​വ​ക വി​കാ​രി റ​വ.​സി.​കെ. ടൈ​റ്റ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
19ന് ​വൈ​കു​ന്നേ​രം ആ​റി​നു പേ​രൂ​ർ​ക്ക​ട, കാ​ൽ​വ​രി ലൂ​ഥ​റ​ൻ പ​ള്ളി​യി​ൽ യു​സി​എം ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വും പാ​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ വി​കാ​രി​യു​മാ​യ റ​വ. ഡോ. ​എം.​ഒ. ഉ​മ്മ​ൻ സ​ന്ദേ​ശം ന​ൽ​കും. വി​കാ​രി റ​വ. സ്റ്റാ​ൻ​സി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
20നു ​വൈ​കു​ന്നേ​രം ആ​റി​നു പാ​ള​യം സി​എ​സ്ഐ പ​ള്ളി​യി​ൽ തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത​യി​ലെ സ്കൂ​ളു​ക​ളു​ടെ കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ റ​വ. ഡോ. ​ഡൈ​സ​ണ്‍ സ​ന്ദേ​ശം ന​ൽ​കും. വി​കാ​രി റ​വ. സി.​വൈ. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
21നു ​വൈ​കു​ന്നേ​രം ആ​റി​നു പേ​രൂ​ർ​ക്ക​ട സെ​ന്‍റ് ജൂ​ഡ് പ​ള്ളി​യി​ൽ പേ​രൂ​ർ​ക്ക​ട ലൂ​ഥ​റ​ൻ പ​ള്ളി വി​കാ​രി ഫാ. ​ഡി. വി​ല്യം സ​ന്ദേ​ശം ന​ൽ​കും. വി​കാ​രി ഫാ. ​ജോ​സ​ഫ് റോ​യി ഒ​എ​ഫ്എം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
23നു ​വൈ​കു​ന്നേ​രം ആ​റി​നു ബാ​ർ​ട്ട​ണ്‍​ഹി​ൽ സെ​ന്‍റ് പ​യ​സ് ദേ​വാ​ല​യ​ത്തി​ൽ ബ്ര​ദ​ർ മ​നു റ​സ​ൽ, മി​ഷ​ൻ ഇ​ന്ത്യ സ​ന്ദേ​ശം ന​ൽ​കും. വി​കാ​രി ഫാ. ​ബി​നീ​ഷ് മ​ണ്‍​കോ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
24ന് ​വൈ​കു​ന്നേ​രം ആ​റി​നു വെ​ള്ള​യ​ന്പ​ലം കൊ​ച്ചു​ത്രേസ്യാ ദേ​വാ​ല​യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം-​കൊ​ല്ലം മാ​ർ​ത്തോ​മ്മ ഭ​ദ്രാ​സ​ന എ​പ്പി​സ്കോ​പ്പ റ​വ. ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ന്ദേ​ശം​ന​ൽ​കും.
വി​കാ​രി ഫാ. ​ജി. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
25നു ​വൈ​കു​ന്നേ​രം ആ​റി​നു ന​ന്ത​ൻ​കോ​ട് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡ​യ​റ​ക്ട​ർ ഡോ. ​ജോ​ർ​ജ് വ​ർ​ഗീ​സ് സ​ന്ദേ​ശം ന​ൽ​കും. വി​കാ​രി ഫാ. ​ജോ​സ​ഫ് ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.