"ബൈ ​ബൈ ഈ​ഡി​സ്'​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, January 25, 2020 12:12 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​ര്‍​ദ്രം ജ​ന​കീ​യ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച "ബൈ ​ബൈ ഈ​ഡി​സ്' പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ബീ​മാ​പ​ള്ളി അ​ങ്ക​ണ​ത്തി​ല്‍ ഡ​പ്യൂ​ട്ടി മേ​യ​ര്‍ രാ​ഖി ര​വി​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. ഈ​ഡി​സ് കൊ​തു​കു​ക​ളു​ടെ പ്ര​ജ​ന​ന കേ​ന്ദ്ര​ങ്ങ​ള്‍ ന​ശി​പ്പി​പ്പി​ച്ച് ഡെ​ങ്കി​പ്പ​നി ചി​ക്ക​ന്‍​ഗു​നി​യ തു​ട​ങ്ങി​യ പ​ക​ര്‍​ച്ച പ​നി​ക​ള്‍ പ്ര​തി​രോ​ധി​ക്കു​ക​യാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം. ന​ഗ​ര​സ​ഭ​യു​ടെ​യും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രു​പാ​ടി​യി​ല്‍ 300 വോ​ള​ന്‍റി​യ​ര്‍​മാ​ർ കാ​മ്പ​യി​നി​ൽ പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ വീ​ടി​നു​ള്ളി​ലും പു​റ​ത്തു​മാ​യി സ​ന്ദ​ര്‍​ശി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും.
ബീ​മാ​പ​ള്ളി വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ബീ​മാ​പ​ള്ളി റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ള്‍, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.