ഗ്രീ​ൻ കോ​ണ്‍​ഗ്ര​സും ദേ​ശീ​യ സെ​മി​നാ​റും: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Saturday, January 25, 2020 12:12 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ സെ​മി​നാ​റി​ന്‍റെ​യും മൂ​ന്നാ​മ​ത് ഗ്രീ​ൻ കോ​ണ്‍​ഗ്ര​സി​ന്‍റെ​യും ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ര​ണ്ട് പ​രി​പാ​ടി​ക​ളു​ടേ​യും സം​യു​ക്ത സ്വാ​ഗ​ത സം​ഘം യോ​ഗ​ത്തി​ൽ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വ​ഞ്ചി​യൂ​ർ പി.​ബാ​ബു ഗ്രീ​ൻ കോ​ണ്‍​ഗ്ര​സ് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഐ.​പി.​ബി​നു ഏ​റ്റു​വാ​ങ്ങി. ദേ​ശീ​യ കോ​ണ്‍​ഗ്ര​സ് ലോ​ഗോ ന​ഗ​രാ​സൂ​ത്ര​ണ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പാ​ള​യം രാ​ജ​ൻ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​സ്.​എ​സ്. സി​ന്ധു​വി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ കാ​യി​ക​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​സു​ദ​ർ​ശ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കെ.​കെ.​കൃ​ഷ്ണ​കു​മാ​ർ, ചു​മ​ത​ല​ക്കാ​രാ​യ കെ.​എ​ൻ.​ഷി​ബു, പി.​എ​സ്.​ബ​ബി​ത എ​ന്നി​വ​ർ പ​രി​പാ​ടി​ക​ളെ​പ്പ​റ്റി വി​ശ​ദീ​ക​രി​ച്ചു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​ർ, കോ​ർ​പ്പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​ർ, സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ഫെ​ബ്രു​വ​രി ആ​റി​നും ഏ​ഴി​നും വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​നി​ലാ​ണ് ഗ്രീ​ൻ കോ​ണ്‍​ഗ്ര​സി​ന്‍റെ മൂ​ന്നാ​മ​ത് പ​തി​പ്പ് ന​ട​ക്കു​ക. 15 മു​ത​ൽ 17 വ​രെ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലാ​ണ് ദേ​ശീ​യ സെ​മി​നാ​ർ. വി​ദ്യാ​ർ​ഥി​ക​ളെ ശു​ചി​ത്വ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​ക്കു​ക​യും അ​വ​രു​ടെ ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യും ല​ക്ഷ്യ​മി​ട്ടാ​ണ് ഗ്രീ​ൻ കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ന്ന​ത്. ഇ​ന്ത്യ​യി​ലെ സീ​റോ വേ​സ്റ്റ് ന​ഗ​ര​ങ്ങ​ളു​ടെ ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള സം​ഗ​മ​വും വി​ദ​ഗ്ധ​ർ പ​ങ്കെ​ടു​ക്കു​ന്ന ച​ർ​ച്ച​ക​ളും തു​ട​ർ​പ​രി​പാ​ടി​ക​ളു​ടെ മാ​ർ​ഗ​രേ​ഖ ത​യാ​റാ​ക്ക​ലു​മാ​ണ് ദേ​ശീ​യ സെ​മി​നാ​റി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.