വി​ഴി​ഞ്ഞം ടൗ​ൺ​ഷി​പ്പി​ൽ കു​ടി​വെ​ള്ളം മു​ട​ങ്ങി​യി​ട്ട് ര​ണ്ടാ​ഴ്ച
Wednesday, March 25, 2020 11:10 PM IST
വി​ഴി​ഞ്ഞം : കോ​വി​ഡ്-19 നെ ​തു​ട​ർ​ന്ന് ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക്ക് ഡൗ​ണി​ൽ വീ​ടു​ക​ളി​ൽ​ക​ഴി​യാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ ഒ​രു കൂ​ട്ടം വീ​ട്ടു​കാ​ർ കു​ടി​വെ​ള്ളം കി​ട്ടാ​തെ​ദു​രി​ത​ത്തി​ൽ .വി​ഴി​ഞ്ഞം ടൗ​ൺ​ഷി​പ്പി​ലെ 700 ല​ധി​കം വീ​ട്ടു​കാ​രാ​ണ് വെ​ള്ളം​കി​ട്ടാ​ൻ നി​വ​ർ​ത്തി​യി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​ത്.
​ഈ പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ളം ല​ഭി​ച്ചി​ട്ട് ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. കോ​ടി​ക​ൾ​മു​ട​ക്കി ക​ല്ലി​യൂ​ർ, വെ​ങ്ങാ​നൂ​ർ, വി​ഴി​ഞ്ഞം, കോ​വ​ളം തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ​ക്കാ​യി ത​യാ​റാ​ക്കി​യ സ​മ​ഗ്ര കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​ക്ക് കീ​ഴി​ലെ പ്ര​ദേ​ശ​ത്താ​ണ്കു​ടി​വെ​ള്ളം പോ​ലും കി​ട്ടാ​തെ ജ​നം ന​ര​കി​ക്കു​ന്ന​ത്.
വെ​ള്ളാ​യ​ണി കാ​യ​ലി​ലെ ക​ട​വി​ൻ​മൂ​ല പ​മ്പ് ഹൗ​സി​ൽ നി​ന്ന് കോ​വ​ളം കെ.​എ​സ്. റോ​ഡി​ലെ വാ​ട്ട​ർ ടാ​ങ്കി​ലേ​ക്ക് പ​മ്പു​ചെ​യ്യു​ന്ന വെ​ള്ളം അ​വി​ടെ നി​ന്ന് ആ​ഴാ​കു​ള​ത്തെ പു​തു​താ​യി നി​ർ​മി​ച്ച വാ​ട്ട​ർ​ടാ​ങ്കി​ൽ എ​ത്തി​ച്ചാ​ണ് വി​ഴി​ഞ്ഞം ടൗ​ൺ​ഷി​പ്പ് മേ​ഖ​ല​യി​ൽ പൈ​പ്പി​ലൂ​ടെ ജ​ല​വി​ത​ര​ണം​ന​ട​ത്തി​യി​രു​ന്ന​ത്.​ഇ​ത് ര​ണ്ടാ​ഴ്ച മു​മ്പ് നി​ല​ച്ച​തോ​ടെ​യാ​ണ് ജ​നം ദു​രി​ത​ത്തി​ലാ​യ​ത്.​ഇ​ത് സം​ബ​ന്ധി​ച്ച് ജ​ല അ​ഥോ​റി​റ്റി​സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​റ​ട​ക്ക​മു​ള്ള​വ​ർ​ക്കും നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും​ഒ​രു ഫ​ല​വു​മു​ണ്ടാ​യി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ആ​യി​ര​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ​താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് വി​ഴി​ഞ്ഞം ടൗ​ൺ​ഷി​പ്പെ​ന്നും ലോ​ക്ക് ഡൗ​ൺ​പ്ര​ഖ്യാ​പി​ച്ച​തോ​ടെ ജ​ന​ങ്ങ​ൾ വീ​ട്ടി​ലി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​ർ​ക്ക്അ​ടി​യ​ന്തി​ര​മാ​യി കു​ടി​വെ​ള്ളം എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഈ​പ്ര​ദേ​ശ​ത്തേ​ക്കു​ള്ള ജ​ല​വി​ത​ര​ണം ഉ​ട​ൻ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും സൂ​പ്ര​ണ്ടിം​ഗ്എ​ൻ​ജി​നി​യ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും വെ​ള്ളം എ​ത്തി​ക്കാ​ൻ ന​ട​പ​ടി​സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പു ല​ഭി​ച്ച​താ​യും എം. ​വി​ൻ​സെ​ൻ​റ് എം​എ​ൽ​എ​പ​റ​ഞ്ഞു.​വെ​ള്ളാ​യ​ണി കാ​യ​ലി​ൽ നി​ന്നും പ​മ്പ് ചെ​യ്യു​ന്ന വെ​ള്ളം​മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​താ​ണ് വി​ഴി​ഞ്ഞം ടൗ​ൺ​ഷി​പ്പി​ൽ പൈ​പ്പ് വഴി​യു​ള്ള ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം​പ​റ​ഞ്ഞു.