പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കി സി​വി​ൽ സ​പ്ലൈ​സ്
Sunday, March 29, 2020 11:20 PM IST
തി​രു​വ​ന​ന്ത​പു​രം : കോ​വി​ഡ് -19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ശ്യ വ​സ്തു​ക്ക​ളു​ടെ പൂ​ഴ്ത്തി​വ​യ്പ് ക​രി​ഞ്ച​ന്ത തു​ട​ങ്ങി​യ​വ ത​ട​യു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കി​യ​താ​യി ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
ഇ​തി​നാ​യി 13 സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ച്ച് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. ജി​ല്ല​യി​ൽ ഇ​തു​വ​രെ 851 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​തി​ൽ 255 ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി. ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തി​യ ക​ട​ക​ൾ പൂ​ട്ടി​ച്ചു. പോ​ലീ​സി​ന്‍റെ​യും ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​ത്. നി​ല​വി​ൽ ആ​വ​ശ്യ​ത്തി​നു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ജി​ല്ല​യി​ലു​ണ്ടെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും അ​രി, പ​ഞ്ച​സാ​ര തു​ട​ങ്ങി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ അ​തി​ർ​ത്തി ക​ട​ന്നു വ​രാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​തി​നാ​യി കെ​എ​സ്ആ​ർ​ടി​സി​യു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കും. കൂ​ടാ​തെ സ്വ​ന്തം വാ​ഹ​ന​ങ്ങ​ളി​ൽ പോ​കു​ന്ന ക​ച്ച​വ​ട​ക്കാ​ർ​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​ക്കു​ന്ന​തും പ​രി​ഗ​ണി​ക്കും. ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ എ​ത്തി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​ർ​ക്ക് കൈ​യു​റ, മാ​സ്ക്ക്, സാ​നി​റ്റൈ​സ​ർ , ഭ​ക്ഷ​ണം എ​ന്നി​വ ഉ​റ​പ്പു വ​രു​ത്തും. വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ക​ൺ​ട്രോ​ൾ റൂ​മും സ​ദാ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​ണെ​ന്നും സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.