നെ​ടു​മ​ങ്ങാ​ട്ട് ക​മ്യൂ​ണി​റ്റി കി​ച്ചൺ സജീവം
Sunday, March 29, 2020 11:25 PM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ ,പ​ന​വൂ​ർ ,ആ​നാ​ട് ,വെ​മ്പാ​യം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ക​മ്യൂ​ണി​റ്റി കി​ച്ച​ൺ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ 39 വാ​ർ​ഡു​ക​ളി​ലാ​യി ആ​ദ്യ​ദി​നം നാ​ന്നൂ​റോ​ളം പേ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു.

ഓ​രോ വാ​ർ​ഡു​ക​ളി​ലാ​യി ര​ണ്ട് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​ന​മാ​ണ് വി​ത​ര​ണ​ത്തി​നാ​യി നി​ല​വി​ലു​ള്ള​ത്. വാ​ഴ​യി​ല​യി​ൽ ആ​വ​ശ്യ​മാ​യ പൊ​തി​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​നാ​യി ജ​ന​പ്ര​തി​നി​ധി​ക​ളും കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തു​ണ്ട്. ആ​രും പ​ട്ടി​ണി കി​ട​ക്കേ​ണ്ടു​ന്ന സാ​ഹ​ച​ര്യം ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് ഉ​ണ്ടാ​വി​ല്ലെ​ന്നും കൂ​ടു​ത​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​ൺ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു​വെ​ന്നും ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് ആ​രം​ഭി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ പ​റ​ഞ്ഞു.

പ​ന​വൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ക​മ്യു​ണി​റ്റി കി​ച്ച​ൺ​വ​ഴി ഇ​രു​ന്നൂ​റി​ല​ധി​കം പേ​ർ​ക്ക് പൊ​തി​ച്ചോ​റു​ക​ൾ വി​ത​ര​ണം ചെ​യ്തു. എ​ച്ച്ഐ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള പാ​ച​ക​പ്പു​ര​യി​ൽ പൊ​തി​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​നും വാ​ർ​ഡു​ക​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​മാ​യി ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ​യും സേ​വ​നം സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട് . വെ​മ്പാ​യം പ​ഞ്ചാ​യ​ത്തി​ലെ 21 വാ​ർ​ഡു​ക​ളി​ലാ​യി ഇ​രു​ന്നൂ​റി​ല​ധി​കം പൊ​തി​ച്ചോ​റു​ക​ൾ വി​ത​ര​ണം ചെ​യ്തു. പെ​രു​ങ്കൂ​റി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ കേ​ന്ദ്ര​ത്തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ത​ര​ണം ന​ട​ക്കു​ന്ന​ത്. ‌