അ​തി​ർ​ത്തി​യി​ലെ സാ​ഹ​ച​ര്യം തൃ​പ്തി​ക​രം: ജി​ല്ലാ​ക​ള​ക്ട​ർ
Wednesday, April 1, 2020 10:55 PM IST
പേ​രൂ​ർ​ക്ക​ട: കേ​ര​ളം -ത​മി​ഴ്നാ​ട് അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ഭാ​ഗ​ത്ത് നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യം തൃ​പ്തി​ക​ര​മാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ. അ​തി​ർ​ത്തി​യി​ലെ ച​ര​ക്കു​നീ​ക്കം വി​ല​യി​രു​ത്തു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ ഇ​ന്ന​ലെ അ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ക​ളി​യി​ക്കാ​വി​ള ചെ​ക്കു​പോ​സ്റ്റി​ലെ​ത്തി​യ ക​ള​ക്ട​ർ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​തി​ർ​ത്തി​യി​ലെ ച​ര​ക്കു​നീ​ക്കം ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​ൻ െ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. ക​ന്യാ​കു​മാ​രി ക​ള​ക്ട​ർ എം. ​പ്ര​ശാ​ന്തു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ച​ര​ക്ക് വ​ണ്ടി​ക​ൾ ഇ​രു വ​ശ​ത്തേ​ക്കും ക​ട​ത്തി​വി​ടാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. റേ​ഷ​ൻ ക​ട​ക​ളി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്നും ക​ള​ക്ട​ർ പ​രി​ശോ​ധി​ച്ചു. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ​ക്ക് ക്യൂ ​പാ​ലി​ച്ച് അ​ക​ല​ത്തി​ൽ വൃ​ത്തം വ​ര​യ്ക്ക​ണം,മാ​സ്ക്ക്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ ഉ​പ​യോ​ഗി​ക്ക​ണം തു​ട​ങ്ങി​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.