പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കി
Thursday, April 2, 2020 10:49 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ണു​ന​ശീ​ക​ര​ണ​ത്തി​നു​ള്ള ന​ഗ​ര​സ​ഭ​യു​ടെ ജെ​റ്റ​ർ, പ​വ​ർ സ്പ്രേ​യ​ർ തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളു​പ​യോ​ഗി​ച്ച് വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലെ ഇ​രു​ന്നൂ​റോ​ളം പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ണു​വി​മു​ക്ത​മാ​ക്കി.
എ​ൽ​എം​എ​സ് കോ​ന്പൗ​ണ്ടി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ, ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ ഐ.​പി.​ബി​നു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ മൊ​ബൈ​ൽ യൂ​ണി​റ്റു​ക​ൾ, ആം​ബു​ല​ൻ​സു​ക​ൾ, ടാ​ങ്ക​ർ ലോ​റി​ക​ൾ, വി​ഐ​പി സെ​ക്യൂ​രി​റ്റി വാ​ഹ​ന​ങ്ങ​ൾ, ക​ണ്‍​ട്രോ​ൾ റൂം, ​വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ അ​ണു​വി​മു​ക്ത​മാ​ക്കി.