ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു
Tuesday, April 7, 2020 11:53 PM IST
തി​രു​വ​ന്ത​പു​രം: സൗ​മ്യ​മ​ധു​ര​മാ​യ സം​ഗീ​ത​വും വി​നാ​യ​ന്വീ​ത​മാ​യ ജീ​വി​ത​വും കൈ​മു​ത​ലാ​ക്കി ജീ​വി​ച്ച മ​ഹാ​നാ​യ ക​ലാ​കാ​ര​നാ​യി​രു​ന്നു എം.​കെ. അ​ർ​ജു​ൻ മാ​സ്റ്റ​ർ എ​ന്ന് ജി.​ദേ​വ​രാ​ജ​ൻ ശ​ക്തി​ഗാ​ഥ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​അ​ജ​യ​പു​രം ജ്യോ​തി​ഷ് കു​മാ​ർ.​സം​ഗീ​ത​വും സാ​ഹി​ത്യ​വും കൂ​ട്ടി​യി​ണ​ക്കി ആ​സ്വാ​ദ​ക മ​ന​സു​ക​ളി​ൽ അ​പൂ​ർ​വാ​നു​ഭ​വ​മാ​കു​ന്ന ഈ​ണ​ങ്ങ​ളൊ​രു​ക്കി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം ക​ലാ​ലോ​ക​ത്തി​ന് പൊ​തു​വേ​യും ദേ​വ​രാ​ജ​ൻ ശ​ക്തി​ഗാ​ഥ​യ്ക്ക് വ​ശേ​ഷി​ച്ചും തീ​രാ​ന​ഷ്ട​മെ​ന്നും അ​ർ​ജു​ന​ൻ മാ​സ്റ്റ​റു​ടെ വേ​ർ​പാ​ടി​ൽ ജി.​ദേ​വ​രാ​ജ​ൻ ശ​ക്തി​ഗാ​ഥ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും ഡോ. ​അ​ജ​യ​പു​രം ജ്യോ​തി​ഷ്കു​മാ​ർ പ​റ​ഞ്ഞു.