സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നെ കാ​ണാ​താ​യ സം​ഭ​വം: അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല
Monday, May 25, 2020 11:49 PM IST
എം.​ജെ. ശ്രീ​ജി​ത്ത്
തി​രു​വ​ന​ന്ത​പു​രം: അ​ന്പ​തു പ​വ​നും അ​ന്പ​തി​നാ​യി​രം രൂ​പ​യു​മാ​യി സ്വ​ർ​ണ​പ​ണ​യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ​മോ​ഹ​ന​നെ കാ​ണാ​താ​യി​ട്ട് ഇ​ന്നു 18 ദി​വ​സം. ആ​ര്യ​നാ​ട് കു​ള​പ്പ​ട സു​വ​ർ​ണ​ന​ഗ​ർ ഏ​ദ​ൻ​സി​ൽ മോ​ഹ​ന​നെ​യാ​ണ് ഇ​ക്ക​ഴി​ഞ്ഞ മാ​സം എ​ട്ടാം തീ​യ​തി​ കാ​ണാ​താ​യ​ത്.​ഭാ​ര്യ സ​ഹോ​ദ​ര​ൻ ജ​യ​കു​മാ​റി​ന്‍റെ സ്വ​ർ​ണ​പ​ണ​യ സ്ഥാ​പ​ന​ത്തി​ൽ 13വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് മോ​ഹ​ന​ൻ. മോ​ഹ​ന​നാ​ണ് പ​ണ​യ സ്വ​ർ​ണം പേ​രൂ​ർ​ക്ക​ട സ​ഹ​ക​ര​ണ ബാ​ങ്കി​ൽ പ​ണം വ​യ്ക്കു​ന്ന​തും പ​ണ​യ​മെ​ടു​ക്കു​ന്ന​തു​മെ​ല്ലാം. പേ​രൂ​ർ​ക്ക​ട ബാ​ങ്കി​ൽ നി​ന്നും സ്വ​ർ​ണം പ​ണ​യം എ​ടു​ത്ത ശേ​ഷം സ​മീ​പ​ത്തെ മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ നി​ന്ന് മ​രു​ന്നു വാ​ങ്ങി സ്കൂ​ട്ട​റി​ൽ തി​രി​കെ മ​ട​ങ്ങ​വെ​യാ​ണ് മോ​ഹ​ന​നെ കാ​ണാ​താ​യ​ത്. സ്കൂ​ട്ട​ർ ഉ​ൾ​പ്പ​ടെ കാ​ണാ​താ​യ​തി​നാ​ൽ മോ​ഹ​ന​ൻ സ്വ​ർ​ണ​വും പ​ണ​വു​മാ​യി മു​ങ്ങി​യ​തെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ ആ​ദ്യ നി​ഗ​മ​ന​വും അ​ന്വേ​ഷ​ണ​വും. എ​ന്നാ​ൽ വി​ശ്വ​സ്ത​നാ​യ മോ​ഹ​ന​ൻ അ​ങ്ങ​നെ ചെ​യ്യി​ല്ലെ​ന്നും ആ​രോ അ​പാ​യ​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന നി​ല​പാ​ടി​ൽ സ്ഥാ​പ​ന ഉ​ട​മ​യും ബ​ന്ധു​ക്ക​ളും ഉ​റ​ച്ചു നി​ന്ന​തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രീ​തി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും മോ​ഹ​ന​നെ കാ​ണാ​താ​യ മൂ​ന്നാം ദി​വ​സ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ൽ ത​ന്നെ​യാ​ണ് 18 ദി​വ​സ​മാ​യി​ട്ടും പോ​ലീ​സ് നി​ൽ​ക്കു​ന്ന​ത്. പോ​ലീ​സ് ഇ​തി​ന​കം ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​ക​ളേ​യും മു​ൻ മോ​ഷ​ണ​കേ​സു​ക​ളി​ലെ പ്ര​തി​ക​ളേ​യും അ​ട​ക്കം ചോ​ദ്യം ചെ​യ്തെ​ങ്കി​ലും ഒ​രു തു​ന്പും ല​ഭി​ച്ചി​ട്ടി​ല്ല. പേ​രൂ​ർ​ക്ക​ട നെ​ടു​മ​ങ്ങാ​ട് റോ​ഡി​ൽ ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് ജം​ഗ​ഷ​ൻ വ​രെ മോ​ഹ​ന​ൻ സ്കൂ​ട്ട​റി​ൽ പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു. അ​തി​നു ശേ​ഷം മോ​ഹ​ന​നേ​യോ സ്കൂ​ട്ട​റി​നേ​യോ കു​റി​ച്ച് ഒ​രു വി​വ​ര​വു​മി​ല്ല. മോ​ഹ​ന​നെ സ്കൂ​ട്ട​ർ ഉ​ൾ​പ്പ​ടെ ക​ട​ത്തി കൊ​ണ്ടു പോ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത്ര​യ്ക്ക് പ്ര​ഫ​ഷ​ണ​ൽ സം​ഘ​മാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സും ബ​ന്ധു​ക്ക​ളും.