വെ​ഞ്ഞാ​റ​മൂ​ട് ഹോ​ട്ട്സ്പോ​ട്ട് ആ​ക്കി​യ​ത് അ​ശാ​സ്ത്രീ​യ​മാ​യ തീ​രു​മാ​ന​മാ​ണെ​ന്ന് ആ​രോ​പ​ണം
Thursday, May 28, 2020 11:16 PM IST
വെ​ഞ്ഞാ​റ​മൂ​ട് : വെ​ഞ്ഞാ​റ​മൂ​ട് ഹോ​ട്ട്സ്പോ​ട്ട് ആ​ക്കി​യ​ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​ഞ്ഞ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ.
​റി​മാ​ൻ​ഡ് പ്ര​തി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം എം​എ​ൽ​എ യും ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജി​ത് എ​സ്. കു​റു​പ്പും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് ഹോ​ട്ട്സ്പോ​ട്ടാ​ക്കി​യ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളും പ​ഞ്ചാ​യ​ത്തി​ലോ പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്കോ ല​ഭി​ച്ചി​ട്ടി​ല്ല. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​ന്നും ആ​ലോ​ചി​ക്കാ​തെ നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​നെ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി ഹോ​ട്ട്സ്പോ​ട്ടാ​ക്കി​യ​ത് തി​ക​ച്ചും അ​ശാ​സ്ത്രീ​യ​മാ​യ തീ​രു​മാ​ന​മാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.റി​മാ​ൻ​ഡ് പ്ര​തി​യെ പി​ടി​കൂ​ടി​യ മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്ത​ട​ക്കം മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ആ​ളു​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​മ്പോ​ൾ ഒ​രു പ​ഞ്ചാ​യ​ത്തു മാ​ത്രം ഹോ​ട്സ്പോ​ട്ടാ​ക്കി​യ​ത് ഇ​ന്ന​ലെ അ​ധി​കാ​രി​ക​ൾ​ക്കും ജ​ന​ങ്ങ​ൾ​ക്കും ആ​ശ​യ​കു​ഴ​പ്പം ഉ​ണ്ടാ​ക്കി.
റോ​ഡിന്‍റെ ​ ഒ​രു ഭാ​ഗ​ത്തെ ക​ട​ക​ൾ അ​ട​ച്ചും മ​റു ഭാ​ഗ​ത്തെ ക​ട​ക​ൾ തു​റ​ന്നു​മാ​ണ് കി​ട​ന്ന​ത്. ഇ​ന്ന് ന​ല്ല തി​ര​ക്കും ജം​ഗ്ഷ​നി​ൽ അ​നു​ഭ​വ​പെ​ട്ടു. ഉ​ച്ച​യോ​ടു കൂ​ടി സ്റ്റേ​ഷ​നി​ൽ പി​ടി​ക്ക​പ്പെ​ട്ട ര​ണ്ട് പ്ര​തി​ക​ൾ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജ​ന​ങ്ങ​ൾ പി​ന്നെ​യും ആ​ശ​ങ്ക​യി​ലാ​യി. രോ​ഗി​ക​ളു​ടെ റൂ​ട്ട് മാ​പ്പും ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും ആ​രോ​ഗ്യ​പ്ര​വ​ർ​ക്കാ​ർ​ക്കും ഔ​ദ്യോ​ഗി​ക​മാ​യി ന​ൽ​കി ഹോ​ട്ട്സ്പോ​ട്ടു​ക​ൾ നി​ർ​ണ​യി​ച്ചു ആ​ശ​യ കു​ഴ​പ്പം ഒ​ഴി​വാ​ക്ക​ണ​മെ​ന്നു കാ​ണി​ച്ചു മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി.