പ​ലി​ശ സ​ബ്സി​ഡി നി​ർ​ത്ത​ലാ​ക്കി​യ​ത് വ​ഞ്ച​ന: ഉ​മ്മ​ൻ​ചാ​ണ്ടി
Saturday, July 4, 2020 11:21 PM IST
ക​ഴ​ക്കൂ​ട്ടം : കാ​ർ​ഷി​ക വാ​യ്പ​ക​ൾ​ക്ക് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​രു​ന്ന പ​ലി​ശ സ​ബ്സി​ഡി എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ നി​ർ​ത്ത​ലാ​ക്കി​യ​ത് സ​ർ​ക്കാ​ർ തു​ട​രു​ന്ന കാ​ർ​ഷി​ക ദ്രോ​ഹ ന​ട​പ​ടി​ക​ളു​ടെ തു​ട​ർ​ച്ച​യാ​ണെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി.​

പു​ത്ത​ൻ​തോ​പ്പ് അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ ഇ​പ്രൂ​മെ​ന്‍റ് സൊ​സൈ​റ്റി ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ൽ​ഇ​ഡി ടി​വി ക​ൾ ന​ൽ​കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ മു​ഖേ​ന നാ​ലു​ശ​ത​മാ​നം പ​ലി​ശ​ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന കാ​ർ​ഷി​ക വാ​യ്പ​ക​ളാ​ണ് നി​ർ​ത്ത​ലാ​ക്കി​യ​ത്.

നെ​ൽ​ക്കൃ​ഷി​ക്ക് അ​നു​വ​ദി​ച്ചി​രു​ന്ന ഒ​രു ല​ക്ഷം രൂ​പ​യു​ടെ പ​ലി​ശ ര​ഹി​ത വാ​യ്പ​യും ഈ ​സ​ർ​ക്കാ​ർ നി​ർ​ത്ത​ലാ​ക്കി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​സം​ഘം പ്ര​സി​ഡ​ന്‍റ് ജെ​ഫേ​ഴ്സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ പാ​ലോ​ട് ര​വി, എം. ​എ. ല​ത്തീ​ഫ്, ഫാ. ​സൈ​റ​സ് ക​ള​ത്തി​ൽ, കു​ട്ടി​കൃ​ഷ്ണ​ൻ നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.