14 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കുകൂ​ടി കോ​വി​ഡ്
Saturday, August 1, 2020 11:34 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ശ​ങ്ക​യേ​റ്റി ത​ല​സ്ഥാ​ന ജി​ല്ല​യി​ൽ 14 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം എ​ട്ടും ബു​ധ​നാ​ഴ്ച പ​ത്തും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് തു​ട​ർ​ച്ച​യാ​യി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ക്കു​ന്ന​ത് വ​ലി​യ തോ​തി​ലു​ള്ള ആ​ശ​ങ്ക​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​ത് ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

അ​തി​നി​ടെ ര​ണ്ട് പോ​ലീ​സു​കാ​ർ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ പോ​ലീ​സ് ആ​സ്ഥാ​നം ര​ണ്ട് ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ ജ​ഗ​തി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫീ​സി​ലെ ആ​റ് ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​കി​രി​ച്ചു.

അ​തി​നി​ടെ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ജീ​വ​ന​ക്കാ​രി​ക്കും ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. സെ​ക്ര​ട്ടേ​റി​യ​റ്റി​നു​ള്ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലാ​ബി​ലെ ലാ​ബ്ടെ​ക്നീ​ഷ്യ​ൻ ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രി​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ർ ഇ​ന്ന​ലെ രാ​വി​ലെ​യും ജോ​ലി​ക്കെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ സു​ര​ക്ഷാ ഉ​ദ്യാ​ഗ​സ്ഥ​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

നി​യ​മ​സ​ഭാ സ​മു​ച്ച​യ​ത്തി​നു​ള്ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലാ​ബി​ലെ​യും ര​ണ്ട് വ​നി​ത ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു.