വ​ക്കം മൗ​ല​വി അ​നു​സ്മ​ര​ണ​വും മാ​ധ്യ​മ​ച​ർ​ച്ച​യും
Tuesday, October 27, 2020 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ദേ​ശാ​ഭി​മാ​നി പ​ത്ര​ത്തി​ന്‍റെ സ്ഥാ​പ​ക​നും ന​വോ​ത്ഥാ​ന നാ​യ​ക​നു​മാ​യ വ​ക്കം മൗ​ല​വി​യു​ടെ എ​ണ്‍​പ​ത്തി​യെ​ട്ടാം ച​ര​മ​വാ​ർ​ഷി​കം 31ന് ​വ​ക്കം മൗ​ല​വി ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ച​രി​ക്കും. രാ​വി​ലെ പ​ത്തി​നു ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം: ന​വോ​ത്ഥാ​ന കാ​ല​ഘ​ട്ട​ത്തി​ലും ശേ​ഷ​വും’ എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള ച​ർ​ച്ച​യും കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ആ​ർ.​എ​സ്. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ്ര​ഫ. വി.​കെ. ദാ​മോ​ദ​ര​ൻ, മ​ല​യി​ൻ​കീ​ഴ് ഗോ​പാ​ല​കൃ​ഷ്ണ​ൻ, സ​രി​താ​വ​ർ​മ, ഡോ. ​പോ​ൾ മ​ണ​ലി​ൽ, തേ​ക്കി​ൻ​കാ​ട് ജോ​സ​ഫ്, ഡോ. ​അ​ജ​യ​പു​രം ജ്യോ​തി​ഷ്കു​മാ​ർ, ജ​മാ​ൽ കൊ​ച്ച​ങ്ങാ​ടി, എ. ​സു​ഹൈ​ർ, ഡോ. ​കാ​യം​കു​ളം യൂ​നു​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. വ​ക്കം മൗ​ല​വി ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ച​ട​ങ്ങ്.