വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തെരഞ്ഞെടു​പ്പ് വി​ളം​ബ​രം ന​ട​ത്താ​ൻ അ​നു​മ​തി
Friday, December 4, 2020 12:42 AM IST
മ​ല​പ്പു​റം: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ത്ഥം അ​വ​രു​ടെ സ​ന്ദേ​ശം ദൃ​ശ്യ, ശ്രാ​വ്യ മാ​ധ്യ​മ​ങ്ങ​ൾ, ബി​എ​സ്എ​ൻ​എ​ൽ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ ന​ൽ​കു​ന്ന​തി​ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വാ​യി.
ഇ​തി​നാ​യി അ​ത​ത് ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രി​ൽ നി​ന്നും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​യി​ൽ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്പോ​ൾ ന​ൽ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സ​ന്ദേ​ശ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം നി​ല​വി​ലെ തെ​ര​ഞ്ഞെ​ടു​പ്പു നി​യ​മ​ങ്ങ​ളും വി​വ​ര സാ​ങ്കേ​തി​ക നി​യ​മ​വും അ​നു​ശാ​സി​ക്കു​ന്ന പ്ര​കാ​ര​മാ​ണെ​ന്ന് സ​ത്യ​വാ​ങ്മൂ​ല​വും ന​ൽ​കേ​ണ്ട​താ​ണ്.