ഡി​വൈ​എ​ഫ്ഐ യു​വ​ജ​ന യാ​ത്ര
Monday, March 1, 2021 11:45 PM IST
പൂ​ക്കോ​ട്ടും​പാ​ടം : ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം ’വി​ക​സ​ന വ​ഴി​യി​ൽ യു​വ​ജ​ന യാ​ത്ര ’ എ​ന്ന പേ​രി​ൽ കാ​ൽ​ന​ട ജാ​ഥ ന​ട​ത്തി. ഡി​വൈ​എ​ഫ്ഐ അ​മ​ര​ന്പ​ലം മേ​ഖ​ലാ ജാ​ഥ ര​ണ്ട് മേ​ഖ​ല​ക​ളി​ലാ​യാ​ണ് ന​ട​ത്തി​യ​ത്.
കി​ഴ​ക്ക​ൻ മേ​ഖ​ല ജാ​ഥ പൊ​ട്ടി​ക്ക​ല്ലി​ൽ സി​പി​എം അ​മ​ര​ന്പ​ലം ലോ​ക്ക​ൽ സെ​ന്‍റ​ർ അം​ഗം പി.​ടി മോ​ഹ​ൻ​ദാ​സ്, പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല ജാ​ഥ പു​തി​യ​ക​ള​ത്ത് സി​പി​എം അ​മ​ര​ന്പ​ലം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വി.​കെ അ​ന​ന്ത​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വൈ​എ​ഫ്ഐ അ​മ​ര​ന്പ​ലം മേ​ഖ​ലാ സെ​ക്ര​ട്ട​റി സു​ജീ​ഷ് മ​ഞ്ഞ​ളാ​രി ക്യാ​പ്റ്റ​നാ​യും മേ​ഖ​ല ക​മ്മി​റ്റി അം​ഗം കെ. ​അ​നീ​ഷ് വൈ​സ് ക്യാ​പ്റ്റ​നാ​യും മേ​ഖ​ല ട്ര​ഷ​റ​ർ കെ. ​സ​ന്തോ​ഷ് മാ​നേ​ജ​രാ​യും കി​ഴ​ക്ക​ൻ മേ​ഖ​ല ജാ​ഥ തേ​ൾ​പ്പാ​റ, ക​വ​ള​മു​ക്ക​ട്ട, ചു​ള്ളി​യോ​ട്, പ​ന്നി​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലും മേ​ഖ​ല പ്ര​സി​ഡ​ന്‍റ് വി. ​അ​ർ​ജു​ൻ ക്യാ​പ്റ്റ​നാ​യും മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സു​ബി​ൻ വൈ​സ് ക്യാ​പ്റ്റ​നാ​യും മേ​ഖ​ല ക​മ്മി​റ്റി അം​ഗം പി ​അ​യ്യൂ​ബ് മാ​നേ​ജ​രാ​യും പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല ജാ​ഥ കൂ​റ്റ​ന്പാ​റ, മേ​ലെ കൂ​റ്റ​ന്പാ​റ, അ​ഞ്ചാം മൈ​ൽ, ത​ട്ടി​യേ​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ പ​ര്യ​ട​നം ന​ട​ത്തി പൂ​ക്കോ​ട്ടും​പാ​ട​ത്ത് സം​ഗ​മി​ച്ചു. ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗം പി.​കെ വി​വേ​ക്, മേ​ഖ​ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി. ​ഷൈ​ജു, കെ. ​വി​ജീ​ഷ്, പി.​വി വി​ജീ​ഷ്, കെ. ​ശ​ര​ത്, കെ. ​ര​ശ്മി, അ​ഭി​ലാ​ഷ്, വി​പി​ൻ ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.