മൗ​ലാ​ന ആ​ശു​പ​ത്രി ആ​രോ​ഗ്യ ​ബോ​ധ​വ​ത്ക​ര​ണ മാ​ര​ത്ത​ണ്‍ ന​ട​ത്തി
Sunday, April 11, 2021 12:28 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​കാ​രോ​ഗ്യ​ദി​ന​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി സൗ​ജ​ന്യ​മെ​ഡി​ക്ക​ൽ ക്യാ​ന്പും ആ​രോ​ഗ്യ​ബോ​ധ​വ​ൽ​ക​ര​ണ മാ​ര​ത്ത​ണും ന​ട​ത്തി. ആ​രോ​ഗ്യ​ബോ​ധ​വ​ൽ​ക​ര​ണ​രം​ഗ​ത്ത് പ്ര​ശ​സ്ത​രാ​യ സോ​ൾ​സ് ഓ​ഫ് പെ​രി​ന്ത​ൽ​മ​ണ്ണ എ​ന്ന സം​ഘ​ട​ന​യും ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ ഘ​ട​ക​വും സം​യു​ക്ത​മാ​യി പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

മൗ​ലാ​ന ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​കെ.​എ.​സീ​തി, സോ​ൾ​സ് ഓ​ഫ് പെ​രി​ന്ത​ൽ​മ​ണ്ണ പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ വ​ള്ളൂ​രാ​ൻ എ​ന്നി​വ​ർ മാ​ര​ത്ത​ണ്‍ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ​.​കൊ​ച്ചു എ​സ്.​

മ​ണി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ഒ​രു​ക്കി​യ സൗ​ജ​ന്യ​വൈ​ദ്യ​പ​രി​ശോ​ധ​ന ക്യാ​ന്പി​ൽ 150 ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു. ഡോ.​നൗ​ഷാ​ദ്, റ​ഫീ​ഖ്, ബ​ഷീ​ർ വാ​ട്ടു​പാ​റ, സു​മേ​ഷ്, സ​നൂ​പ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.