കോ​വി​ഡ്: ആ​ദി​വാ​സി കോ​ള​നി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക കേ​ന്ദ്രം
Saturday, May 8, 2021 11:53 PM IST
കാ​ളി​കാ​വ്: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​ർ (ഡി​സി​സി) ശു​ചീ​ക​രി​ച്ചു പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി. ക​ല്ലാ​മൂ​ല ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂളി​ലാ​ണ് സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. ആ​ദി​വാ​സി കോ​ള​നി​ക​ളാ​യ ചി​ങ്ക​ക്ക​ല്ല്, 40 സെ​ന്‍റ് കോ​ള​നി, പ​രു​ത്തി​പ്പ​റ്റ കോ​ള​നി, നെ​ല്ലി​യാം​പാ​ടം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ആ​ദി​വാ​സി​ക​ളി​ൽ​പെ​ട്ട​വ​ർ പോ​സി​റ്റീ​വാ​യാ​ൽ പ്ര​ത്യേ​കം സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത,ു പ​രി​ഗ​ണി​ച്ചാ​ണ് ക​ല്ലാ​മൂ​ല സ്കൂ​ളി​നെ ഡി​സി​സി സെ​ന്‍റ​റാ​ക്കി​യ​ത്. എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ ആ​ർ​ആ​ർ​ടി വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്കു ഡോ​.എം. ​മു​നീ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി. ​രാ​ഘ​വ​ൻ, സ്കൂ​ൾ അ​ധ്യാ​പ​ക​ർ, പി​ടി​എ, എം​ടി​എ ഭാ​ര​വാ​ഹി​ക​ൾ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, വി​വി​ധ യു​വ​ജ​ന സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.