കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു​ള്ള പെ​ർ​മി​റ്റ് സ്റ്റേ ​ചെ​യ്തു
Friday, September 20, 2019 12:41 AM IST
നി​ല​ന്പൂ​ർ: ക​ല്ല്യാ​ണി ഗ്രൗ​ണ്ടി​ലെ സ്ഥ​ല​ത്ത് കെ​ട്ടി​ടം നി​ർ്മി​ക്കു​ന്ന​തി​ന് നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ന​ൽ​കി​യ അ​നു​മ​തി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​ട്രൈ​ബ്യൂ​ണ​ൽ താ​ത്കാ​ലി​ക​മാ​യി സ്റ്റേ ​ചെ​യ്തു. ക​ല്ല്യാ​ണി ഫു​ട്ബോ​ൾ ഗ്രൗ​ണ്ട് സം​ര​ക്ഷ​ണ ജ​ന​കീ​യ കൂ​ട്ടാ​യ്മ ക​മ്മ​റ്റി​ക്ക് വേ​ണ്ടി ഷാ​ന​വാ​സ് ന​ൽ​കി​യ പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി​യി​ലാ​ണ് സ്റ്റേ ​അ​നു​വ​ദി​ച്ച​ത്. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യു​ടെ ആ​സ്തി ര​ജി​സ്റ്റ​ർ, മാ​സ്റ്റ​ർ പ്ലാ​ൻ എ​ന്നി​വ​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ പൊ​തു​ക​ളി​സ്ഥ​ല​മാ​യ ക​ല്ല്യാ​ണി ഗ്രൗ​ണ്ടിന്‍റെ സ്ഥ​ലം സ്വ​കാ​ര്യ വ്യ​ക്തി​ക്ക് അ​വാ​കാ​ശം സ്ഥാ​പി​ക്കാ​ൻ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ ഗൂ​ഢ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​ലി അ​ക്ബ​ർ ത​ട​ത്തി​ൽ, അ​ഷ്റ​ഫ് മ​ങ്ങാ​ട്ടി​ൽ എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. നി​യ​മ വി​രു​ദ്ധ​വും ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചും സ്വ​കാ​ര്യ വ്യ​ക്തി​ക്ക് ന​ൽ​കി​യ കെ​ട്ടി​ട നി​ർ​മ്മാ​ണ പെ​ർ​മി​റ്റ് 16ന് ​ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ട്രൈ​ബ്യൂ​ണ​ലി​ൽ ​ഷാ​ന​വാ​സ് പു​ത്ത​ൻ​പു​ര​ക്ക​ൽ ന​ൽ​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ൻ​മേ​ൽ വാ​ദം കേ​ട്ടാ​ണ് ട്രൈ​ബ്യൂ​ണ​ൽ സ്റ്റേ ​അ​നു​വ​ദി​ച്ച​ത്.
ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് നോ​ട്ടീ​സ് അ​യ​ക്കാ​നും ട്രെ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​ട്ടു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.