ക്ലാ​സു​മു​റി​ക​ൾ സ​ർ​ഗാ​ത്മ​ക ഇ​ട​ങ്ങ​ൾ: സ്പീ​ക്ക​ർ
Sunday, December 15, 2019 12:19 AM IST
മ​ല​പ്പു​റം: വി​ദ്യാ​ല​യ​മെ​ന്നാ​ൽ കെ​ട്ടി​ട​ങ്ങ​ൾ മാ​ത്ര​മ​ല്ല, കെ​ട്ടി​ട​ത്തി​ന​ക​ത്ത് ന​ട​ക്കു​ന്ന സ​ർ​ഗാ​ത്മ​ക​ത​യു​ടെ വ​സ​ന്തം കൂ​ടി​യാ​ണെ​ന്നു സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. പൊ​ന്നാ​നി തെ​യ്യ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ പു​തി​യ കെ​ട്ടി​ട ശി​ലാ​സ്ഥാ​പ​ന ച​ട​ങ്ങി​ന്‍റെ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​ർ​ഗാ​ത്മ​ക​ത​യു​ടെ വ​സ​ന്തം സൃ​ഷ്ടി​ച്ച് മ​റ്റു പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കു മാ​തൃ​ക​യാ​ണ് തെ​യ്യ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പിസ്കൂ​ളെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു. ഒ​രു കാ​ല​ത്ത് സ്വ​കാ​ര്യ വി​ദ്യാ​ല​യ​ങ്ങ​ളി​ലു​ണ്ടാ​യ അ​ഡ്മി​ഷ​ൻ തി​ര​ക്ക് ഇ​പ്പോ​ൾ സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​ണ്. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ലൂ​ടെ ഓ​രോ സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളും മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റു​ക​യാ​ണെ​ന്ന് പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ പ​റ​ഞ്ഞു.
ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ൽ നി​ന്നു സം​സ്ഥാ​ന​ത്തെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി​യ പൊ​ന്നാ​നി തെ​യ്യ​ങ്ങാ​ട് എ​ൽ​പി സ്കൂ​ൾ റി​യ​ൽ ഹൈ​ടെ​ക്കാ​യി മാ​റു​ക​യാ​ണ്.
ന​ഗ​ര​സ​ഭ ഭ​ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളി​നാ​യി ഏ​റ്റെ​ടു​ത്ത 30 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് അ​ത്യാ​ധു​നി​ക രീ​തി​യി​ലു​ള്ള കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. കേ​ന്ദ്ര-​സം​സ്ഥാ​ന പ​ദ്ധ​തി​യാ​യ പി​എം​ജെ​വൈ​കെ പ്ര​കാ​രം ല​ഭി​ച്ച 5,35,50000 രൂ​പ ചെ​ല​വ​ഴി​ച്ച് 18 ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ളു​ള്ള കെ​ട്ടി​ട​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഫാ​ക്ടി​ന്‍റെ സി​വി​ൽ വി​ഭാ​ഗ​മാ​യ എ​ഫ്ആ​ർ സി​ബി​ൾ​ഡി​ംഗ് പ്രൊ​ഡ​ക്ട് ലി​മി​റ്റ​ഡി​നാ​ണ് നി​ർ​മാ​ണ ചു​മ​ത​ല.
മാ​റു​ന്ന കാ​ലം, മാ​റു​ന്ന നി​ർ​മാ​ണം എ​ന്ന ആ​ശ​യ​ത്തി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ ചു​മ​രു​ക​ൾ റീ ​ഫാ​ബ്രി​ക്കേ​ഷ​ൻ മാ​തൃ​ക​യി​ലാ​ണ് പ​ണി​യു​ന്ന​ത്. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു പു​റ​മെ ചു​റ്റു​മ​തി​ൽ, ക​ളി​സ്ഥ​ലം, ഇ​ന്‍റ​ർ​ലോ​ക്കിം​ഗ്് തു​ട​ങ്ങി​യ​വ​യും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ഇ​തോ​ടൊ​പ്പം നി​ല​വി​ലെ കെ​ട്ടി​ട​ത്തി​ലെ 12 ക്ലാ​സ് മു​റി​ക​ളും ഹൈ​ടെ​ക്കാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കും. സ്ഥ​ലം എം​എ​ൽ​എ​യും നി​യ​മ​സ​ഭാ സ്പീ​ക്ക​റു​മാ​യ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 12 ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​നാ​യി വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. പൊ​ന്നാ​നി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി.​പി.​മു​ഹ​മ്മ​ദ് കു​ഞ്ഞി അ​ധ്യ​ക്ഷ​ത വഹിച്ചു. സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് നേ​ടി​യ മി​നി​ക്കും സ്കൂ​ളി​ന് സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ​വ​ർ​ക്കു​മു​ള്ള ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും ന​ട​ന്നു. വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി പ്ര​ദീ​പ് കു​മാ​ർ, സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ​മാ​ർ, കൗ​ണ്‍​സി​ല​ർ​മാ​ർ, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.