പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ക​ന്പി​പ്പാ​ലം പു​ന​ർ​നി​ർ​മി​ച്ചി​ല്ല
Sunday, January 19, 2020 1:11 AM IST
നി​ല​ന്പൂ​ർ: 2018-ലെ ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ക​ന്പി​പ്പാ​ലം ഇ​നി​യും പു​ന​ർ​നി​ർ​മി​ച്ചി​ല്ല. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ന്തീ​രാ​യി​രം ഉ​ൾ​വ​ന​ത്തി​ലെ ആ​ദി​വാ​സി കോ​ള​നി​യി​ലേ​ക്കു എ​ത്താ​നു​ള്ള കു​റു​വ​ൻ​പു​ഴ​യു​ടെ പ​ത്താം ബ്ലോ​ക്കി​ലു​ള്ള ക​ന്പി പാ​ലം പ്ര​ള​യ​ത്തി​ൽ ത​ക​രു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഒ​റ്റ​പ്പെ​ട്ട കോ​ള​നി നി​വാ​സി​ക​ൾ താ​ത്കാ​ലി​ക പാ​ലം നി​ർ​മി​ച്ചാ​ണ് കു​ത്തി​യൊ​ഴു​കു​ന്ന കു​റു​വ​ൻ പു​ഴ​ക്ക് കു​റു​കെ സ​ഞ്ച​രി​ക്കു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​ർ, ഐ​ടി​ഡി​പി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ എ​ന്നി​വ​ർ​ക്കു പ​രാ​തി ന​ൽ​കി കാ​ത്തി​രി​പ്പ് തു​ട​ങ്ങി​യി​ട്ടു ഒ​ന്ന​ര​വ​ർ​ഷ​മാ​യി.

നാ​ളെ അ​ന്പു​മ​ല കോ​ള​നി​യി​ൽ പോ​ളി​യോ തു​ള്ളി​മ​രു​ന്നു ന​ൽ​കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്കു പാ​റ​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞ പു​ഴ​യി​ലൂ​ടെ​ വേ​ണം മ​റു​ക​ര​യെ​ത്താ​ൻ. 2004-ൽ ​ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്താ​ണ് ക​ന്പി​പ്പാ​ലം നി​ർ​മി​ച്ച​ത്. പ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 26 കു​ടും​ബ​ങ്ങ​ളാ​ണ് അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന മൂ​ലം വ​ന​ത്തി​ലെ കോ​ള​നി​യി​ൽ ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന​ത്. കോ​ള​നി​യി​ൽ നി​ന്ന് വാ​ഹ​ന​ങ്ങ​ൾ എ​ത്തു​ന്ന നി​ല​ന്പൂ​ർ - നാ​യാ​ടം​പൊ​യി​ൽ മ​ല​യോ​ര​പാ​ത​യി​ലേ​ക്കു എ​ത്താ​ൻ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ കാ​ൽ​ന​ട​യാ​യി പോ​ക​ണം.

ആ​ദി​വാ​സി ക്ഷേ​മ​ത്തി​നാ​യി പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ് നി​ല​ന്പൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്പോ​ഴാ​ണ് 22 കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യു​ള്ള അ​ന്പു​മ​ല കോ​ള​നി​ക്കാ​ർ ഈ ​ദു​രി​ത ജീ​വി​തം തു​ട​രു​ന്ന​ത്.

ക​ന്പ​പാ​ലം പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട ശേ​ഷം സ്ഥ​ലം എം​എ​ൽ​എ​യോ, ക​ള​ക്ട​റോ കോ​ള​നി​യി​ലേ​ക്കു തി​രി​ഞ്ഞു നോ​ക്കി​യി​ട്ടി​ല്ലെ​ന്നും കോ​ള​നി​ക്കാ​ർ പ​റ​യു​ന്നു.