പ​രി​മി​ത സം​സാ​ര​ശേ​ഷി​യു​ള്ള​വ​ർ​ക്കു​ള്ള കേ​ന്ദ്രം: ആ​ലോ​ച​നാ​യോ​ഗം ചേ​ർ​ന്നു
Saturday, February 22, 2020 12:16 AM IST
നി​ല​ന്പൂ​ർ: പ​രി​മി​ത സം​സാ​ര​ശേ​ഷി​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ചി​കി​ത്സ ന​ൽ​കു​ന്ന​തി​നു​ള്ള കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തി​നാ​യു​ള്ള ആ​ലോ​ച​നാ​യോ​ഗം ചേ​ർ​ന്നു. നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തോ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പി.​പി.​സു​ഗ​ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്രം പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ കെ​ട്ടി​ട​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ചു​ങ്ക​ത്ത​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​വി​ടെ പു​തി​യ​താ​യി നി​യ​മി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഓ​ഡി​യോ​ള​ജി​സ്റ്റി​നെ നി​യ​മി​ക്കാ​നാ​വ​ശ്യ​മാ​യ ഫ​ണ്ടി​ന്‍റെ കു​റ​വാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​ധാ​ന പ്ര​ശ്നം. എ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യാ​ണ് വി​വി​ദ കേ​ന്ദ്ര​ങ്ങ​ളി​ലു​ള്ള​വ​രു​ടെ പി​ന്തു​ണ തേ​ടി യോ​ഗം വി​ളി​ച്ച​ത്. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രു​ടെ എ​ണ്ണം കു​റ​വാ​യ​തി​നാ​ൽ അ​ടു​ത്ത ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് എ​ട​ക്ക​ര പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ വി​പു​ല​മാ​യ യോ​ഗം വി​ളിി​ക്കാ​ൻ തീ​രു​മാ​നി​ച്ച് പി​രി​യു​ക​യാ​യി​രു​ന്നു.
പ്ര​വാ​സി​ക​ൾ, വി​വി​ധ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, സം​ഘ​ട​ന​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, അ​ധ്യാ​പ​ക​ർ, വ്യാ​പാ​രി​ക​ൾ തു​ട​ങ്ങി​യ​വ​രെ ല​ക്ഷ്യം വെ​ച്ചാ​ണ് യോ​ഗം വി​ളി​ച്ചി​രു​ന്ന​ത്. നേ​ര​ത്തെ പ​രി​മി​ത സം​സാ​ര​ശേ​ഷി​യു​ള്ള കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ യോ​ഗം ഇ​തേ ആ​വ​ശ്യ​ത്തി​നാ​യി വി​ളി​ച്ചു ചേ​ർ​ത്തി​രു​ന്നു.
അ​ന്ന​ത്തെ യോ​ഗ​തീ​രു​മാ​ന​ത്തി​ന്‍റ അ​ടി​സ​ഥാ​ന​ത്തി​ൽ കൂ​ടി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ബ്ലോ​ക്കി​ൽ യോ​ഗം വി​ളി​ച്ച​ത്. പ്ര​സി​ഡ​ന്‍റി​ന് പു​റ​മെ ഉ​പാ​ധ്യ​ക്ഷ സ​ജീ​ന സ​ക​രി​യ, അം​ഗ​ങ്ങ​ളാ​യ പ​ര​പ്പ​ൻ ഹം​സ, കെ.​ടി.​കു​ഞ്ഞാ​ൻ, വ​ത്സ​മ്മ സെ​ബാ​സ്റ്റ്യ​ൻ, സെ​ക്ര​ട്ട​റി സി.​രാ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.