പു​ഴ​ക​ളി​ലെ മ​ണ്ണും മ​ണ​ലും നീ​ക്കം ചെ​യ്യ​ൽ: നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ യോ​ഗം
Tuesday, February 25, 2020 12:22 AM IST
നി​ല​ന്പൂ​ർ: ക​ഴി​ഞ്ഞ പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് പു​ഴ​ക​ളി​ൽ അ​ടി​ഞ്ഞു കൂ​ടി​യി​ട്ടു​ള്ള മ​ണ്ണും മ​ണ​ലും മ​റ്റു അ​വ​ശി​ഷ്ട​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തു സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടേ​യും സെ​ക്ര​ട്ട​റി​മാ​രു​ടെ​യും യോ​ഗം വി​ള​ച്ചു.
നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. സു​ഗ​ത​ൻ മു​ൻ​കൈ​യെ​ടു​ത്താ​ണ് യോ​ഗം വി​ളി​ച്ച​ത്. ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ​നു​സ​രി​ച്ച് മ​ണ്ണും മ​ണ​ലും നീ​ക്കം ചെ​യ്യാ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ​മി​തി രൂ​പ​വ​ത്ക​രി​ക്കേ​ണ്ട​തു​ണ്ട്. ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തെ​ങ്കി​ലും ത​ട​സ​ങ്ങ​ളോ സം​ശ​യ​ങ്ങ​ളോ ഉ​ണ്ടെ​ങ്കി​ൽ തീ​ർ​ക്കാ​നും കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ് യോ​ഗം വ​ളി​ച്ച​ത്.
ചാ​ലി​യാ​ർ, എ​ട​ക്ക​ര, വ​ഴി​ക്ക​ട​വ് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​രും ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ സെ​ക്ര​ട്ട​റി​യും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ​ത​വ​ണ പ്ര​ള​യം ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്ത്, മൂ​ത്തേ​ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ല.
ഫെ​ബ്രു​വ​രി ഏ​ഴി​നു മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​റ​ങ്ങി​യി​ട്ടും മി​ക്ക പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഇ​ത് സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല.
വ​നി​താ പാ​ർ​ല​മെ​ന്‍റ്
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തേ​ക്ക് വ​നി​ത​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും വേ​ണ്ടി ന​ട​പ്പാ​ക്കേ​ണ്ട പ​ദ്ധ​തി​ക​ളെ കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​തി​നാ​യി വ​നി​താ പാ​ർ​ല​മെ​ന്‍റ് ചേ​ർ​ന്നു. പ​രി​പാ​ടി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വീ​ടു​ക​ളി​ലി​രു​ന്ന് വ​നി​ത​ക​ൾ​ക്ക് ചെ​യ്യാ​ൻ പ​റ്റു​ന്ന ജോ​ലി​ക​ൾ രൂ​പ​പ്പെ​ടു​ത്തി അ​വ​യു​ടെ വി​പ​ണ​ന സൗ​ക​ര്യം ന​ഗ​ര​സ​ഭ ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന് അ​ധ്യ​ക്ഷ പ​റ​ഞ്ഞു.
ക്ഷേ​മ​കാ​ര്യ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ പാ​ലോ​ളി മെ​ഹ​ബൂ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ. ​ഗോ​പി​നാ​ഥ്, മും​താ​സ് ബാ​ബു, എ​ൻ. വേ​ലു​ക്കു​ട്ടി, മു​ജീ​ബ് ദേ​വ​ശേ​രി, മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ, പി.​എം. ബ​ഷീ​ർ, ഗി​രീ​ഷ് മോ​ളൂ​ർ മ​ഠ​ത്തി​ൽ, സു​ബൈ​ദ ത​ട്ടാ​ര​ശേ​രി, പി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.