നിലന്പൂർ മേഖലയിലെ നദികളിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ അനുമതിയായി
Thursday, May 28, 2020 11:35 PM IST
എ​ട​ക്ക​ര: ഉ​രു​ൾ​പൊ​ട്ട​ലി​ലും പ്ര​ള​യ​ത്തി​ലും നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ ന​ദി​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന് അ​നു​മ​തി​യാ​യി. ഇ​ത് സം​ബ​ന്ധി​ച്ച ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് വ്യാ​ഴാ​ഴ്ച പു​റ​ത്തി​റ​ങ്ങി. നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സ​മ​ർ​പ്പി​ച്ച എ​സ്റ്റി​മേ​റ്റ് പ്ര​കാ​ര​മു​ള്ള പ്ര​വ​ർ​ത്തി​ക​ൾ ന​ട​ത്തു​ന്ന​തി​നാ​ണ് സ​ർ​ക്കാ​ർ തു​ക അ​നു​വ​ദി​ച്ച​ത്.
മേ​ഖ​ല​യി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പു​ഴ​ക​ളി​ൽ വ​ന്ന​ടി​ഞ്ഞ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന് നാ​ല് കോ​ടി രൂ​പ​യാ​ണ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്. ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് ഒ​രു​കോ​ടി ഇ​രു​പ​ത്തി​യ​ഞ്ച് ല​ക്ഷ​വും, മൂ​ത്തേ​ടം്ര ഗാ​മ​പ​ഞ്ചാ​യ​ത്തി​ന് 10,24,992 രൂ​പ​യും, ചു​ങ്ക​ത്ത​റ്ര ഗാ​മ​പ​ഞ്ചാ​യ​ത്തി​ന് 22,95,954 രൂ​പ​യും, ചാ​ലി​യാ​റി​ന് 24,70,545 രൂ​പ​യും, പോ​ത്തു​ക​ല്ലി​ന് 21,72,258 രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
അ​ടു​ത്ത കാ​ല​വ​ർ​ഷം ആ​സ​ന്ന​മാ​യ​തി​നാ​ൽ പ്ര​വ​ർ​ത്തി അ​ടി​യ​ന്തി​ര​മാ​യി ചെ​യ്യാ​നാ​ണ് നി​ർ​ദേ​ശം. ജൂ​ണ്‍ അ​ഞ്ചി​നു​ള്ളി​ൽ പ്ര​വ​ർ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്. ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് നി​യ​മ​പ്ര​കാ​രം ദു​ര​ന്ത സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ചെ​യ്യു​ന്ന പ്ര​വ​ർ​ത്തി​യാ​യ​തി​നാ​ൽ ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കി ക്വ​ട്ടേ​ഷ​ൻ വ്യ​വ​സ്ഥ​യി​ൽ പ്ര​വ​ർ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് നി​ർ​ദേ​ശം. പ്ര​വ​ർ​ത്തി​ക്ക് നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, ബ്ലോ​ക്ക് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എ​ന്നി​വ​ർ മേ​ൽ​നോ​ട്ടം വ​ഹി​ക്കേ​ണ്ട​താ​ണ്.
പ്ര​വ​ർ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച് ബി​ൽ സ​മ​ർ​പ്പി​ക്കു​ന്ന മു​റ​യ്ക്ക് പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം ബി​ൽ തു​ക അ​നു​വ​ദി​ക്കും. ഇ​തി​ൽ വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​വ​ർ​ത്തി നേ​രി​ട്ട് ഏ​റ്റെ​ടു​ത്ത് ചെ​യ്യാ​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ വ​ന്ന​ടി​ഞ്ഞ മ​ര​ങ്ങ​ളും, ക​ല്ലു​ക​ളും മ​ണ്ണും മ​ണ​ലും ചാ​ലി​യാ​ർ പു​ഴ​യു​ടെ ആ​ഴം കു​റ​ച്ചി​ട്ടു​ണ്ട്. ശ​ക്ത​മാ​യ ഒ​റ്റ മ​ഴ പെ​യ്താ​ൽ പോ​ലും പു​ഴ​യി​ൽ വെ​ള്ളം​പൊ​ങ്ങി സ​മീ​പ​ത്തെ വീ​ടു​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​കും. എ​ന്നാ​ൽ സ​ർ​ക്കാ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വൈ​കി​യ​ത് പു​ഴ​യി​ലെ അ​വ​ശി​ഷ്ട​നീ​ക്ക​ത്തി​ന് തി​രി​ച്ച​ടി​യാ​കും. ക്വ​ട്ടേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് എ​ട്ട് ദി​വ​സം​കൊ​ണ്ട് ചാ​ലി​യാ​ർ പു​ഴ​യി​ലെ അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ൽ അ​സാ​ധ്യ​മാ​കു​മെ​ന്ന് വേ​ണം ക​രു​താ​ൻ.