ഓ​ട്ടോ-​ടാ​ക്സി പ​ണി​മു​ട​ക്ക് പൂ​ർ​ണം
Friday, July 10, 2020 11:28 PM IST
മ​ല​പ്പു​റം: പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല​വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഓ​ട്ടോ​ടാ​ക്സി ലൈ​റ്റ് മോ​ട്ടോ​ഴ്സ് സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ സ​മ​ര സ​മി​തി ന​ട​ത്തി​യ പ​ണി​മു​ട​ക്ക് ജി​ല്ല​യി​ൽ പൂ​ർ​ണം.
ടൗ​ണു​ക​ളി​ലും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ളി​റ​ക്കാ​തെ തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ത്തു. പ​ണി​മു​ട​ക്കി​യ തൊ​ഴി​ലാ​ളി​ക​ൾ ഓ​ട്ടോ​ടാ​ക്സി സ്റ്റാ​ൻ​ഡു​ക​ളി​ൽ ക​രി​ങ്കൊ​ടി കെ​ട്ടി പ്ര​തി​ഷേ​ധി​ച്ചു.
മ​ല​പ്പു​റ​ത്ത് ഓ​ട്ടോ ടാ​ക്സി ലൈ​റ്റ് മോ​ട്ടോ​ർ വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി അ​നി​ൽ വി​ശ​ദീ​ക​ര​ണം ന​ട​ത്തി.