മു​ഖ്യ​മ​ന്ത്രി​ക്ക് കും​ഭാ​ര​ൻ​മാ​രു​ടെ ഒ​രു ല​ക്ഷം ക​ത്ത് സ​മ​ര​പ​രി​പാ​ടി​ക്ക് ഇ​ന്ന് തു​ട​ക്കം
Friday, August 14, 2020 11:15 PM IST
നി​ല​ന്പൂ​ർ: കും​ഭാ​ര സ​മു​ദാ​യാം​ഗ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് ഒ​രു ല​ക്ഷം ക​ത്ത​യ​ക്കു​ന്ന സ​മ​ര​പ​രി​പാ​ടി​ക്ക് ഇ​ന്നു തു​ട​ക്ക​മാ​കു​മെ​ന്ന് കേ​ര​ള കും​ഭാ​ര സ​മു​ദാ​യ സ​ഭ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ. ​ഗോ​പാ​ല​ൻ അ​റി​യി​ച്ചു.
കേ​ര​ള​ത്തി​ൽ മാ​റി​മാ​റി വ​രു​ന്ന സ​ർ​ക്കാ​രു​ക​ൾ കും​ഭാ​ര​ൻ​മാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം. സ​മു​ദാ​യം നേ​രി​ടു​ന്ന സാ​മൂ​ഹി​ക​വും സാ​ന്പ​ത്തി​ക​വും വി​ദ്യാ​ഭ്യാ​സ​പ​ര​വു​മാ​യ പി​ന്നോ​ക്കാ​വ​സ്ഥ സ​ർ​ക്കാ​രി​ന് ബോ​ധ്യ​പ്പെ​ട്ടി​ട്ടും അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.
കും​ഭാ​ര സ​മു​ദാ​യ​ത്തി​ന് സം​വ​ര​ണം അ​നു​വ​ദി​ക്കു​ക, കും​ഭാ​ര​ൻ എ​ന്ന പേ​രി​ൽ ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്കു​ക, കെ​ട്ടി​ക്കി​ട​ക്കു​ന്ന ടൂ​ൾ​സ് കി​റ്റ് വി​ത​ര​ണം ചെ​യ്യു​ക, കും​ഭാ​ര കോ​ള​നി ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​പ്പി​ലാ​ക്കു​ക, വി​ദ്യാ​ഭ്യാ​സ, തൊ​ഴി​ൽ സം​വ​ര​ണം ന​ട​പ്പി​ലാ​ക്കു​ക, മ ​ണ്‍​പാ​ത്ര നി​ർ​മാ​ണം പ​ര​ന്പ​രാ​ഗ​ത തൊ​ഴി​ലാ​യി അം​ഗീ​ക​രി​ക്കു​ക, ക്ഷേ​മ​നി​ധി ഏ​ർ​പ്പെ​ടു​ത്തു​ക, ക​ളി​മ​ണ്‍ ഖ​ന​ന​ത്തി​നു​ള്ള നി​യ​മ ത​ട​സ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക, നി​ല​ന്പൂ​ർ അ​രു​വാ​ക്കോ​ട്ടെ നി​ർ​ദി​ഷ്ട പൈ​തൃ​ക​ഗ്രാ​മം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​മാ​യ ആ​വ​ശ്യ​ങ്ങ​ൾ.