എ​ൻ​ഡി​ആ​ർ​എ​ഫ് ദു​രി​തപ്ര​തീ​ക്ഷി​ത മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ച്ചു
Sunday, September 20, 2020 11:44 PM IST
നി​ല​ന്പൂ​ർ: ഞാ​യ​റാ​ഴ്ച ജി​ല്ല​യി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​ന്പൂ​ർ മ​ല​യോ​ര മേ​ഖ​ല​യി​ൽ ദു​ര​ന്തം പ്ര​തീ​ക്ഷി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ എ​ൻ​ഡി​ആ​ർ​എ​ഫ് അം​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി. പോ​ത്തു​ക​ല്ല്, മു​ണ്ടേ​രി, പാ​താ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ശം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മൂ​ന്ന് ഓ​ഫീ​സ​ർ​മാ​ര​ട​ക്കം ചെ​ന്നെ​യി​ൽ നി​ന്നു​ള്ള 25 അം​ഗ എ​ൻഡിആ​ർഎ​ഫ് അം​ഗ​ങ്ങ​ൾ നി​ല​ന്പൂ​രി​ലെ​ത്തി​യ​ത്.

ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ർ​ദ്ദേ​ശ​മ​നു​സ​രി​ച്ചാ​ണ് സം​ഘം നി​ല​ന്പൂ​രി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് എ​ട്ടി​ന് മു​ൻ​പും സേ​ന നി​ല​ന്പൂ​രി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ വ​ലി​യ ദു​ര​ന്ത​ങ്ങ​ളി​ല്ലാ​തെ ഈ ​വ​ർ​ഷ​ത്തെ കാ​ല​വ​ർ​ഷം ക​ട​ന്നു​പോ​കു​ക​യാ​യി​രു​ന്നു. ഈ ​ആ​ഴ്ച​യി​ലെ ഏ​താ​നും ദി​വ​സ​ങ്ങ​ൾ ജി​ല്ല​യി​ല​ട​ക്കം റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഈ ​ത​വ​ണ​യും എ​ൻ​ഡി​ആ​ർ​എ​ഫി​ന്‍റെ സാ​ന്നി​ധ്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. കാ​ലാ​വ​സ്ഥ സാ​ധാ​ര​ണ നി​ല​യി​ലാ​യ​തി​ന് ശേ​ഷം മാ​ത്ര​മാ​യി​രി​ക്കും അം​ഗ​ങ്ങ​ൾ തി​രി​ച്ചു പോ​കു​ക.