കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ധ​ർ​ണ ന​ട​ത്തി
Friday, September 25, 2020 12:29 AM IST
മലപ്പുറം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക​നി​യ​മ​ത്തി​നെ​തി​രെ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​മ​ല​പ്പു​റം ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​ന് മു​ൻ​പി​ൽ ധ​ർ​ണ ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ണി പു​ല്ല​ന്താ​ണി ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​യ്സ​ണ്‍ തോ​മ​സ് ധ​ർ​ണ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​പി.​എ.​ന​സീ​ർ, സാ​ബു.​പി.​ജോ​സ​ഫ്, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​പ്പ​ച്ച​ൻ തേ​ക്കും​തോ​ട്ടം, ബാ​ബു​രാ​ജ​ൻ, ബാ​ബു തി​രൂ​ർ, സ​ക്കീ​ർ ഒ​ത​ളൂ​ർ, പി.​കെ.​കു​ര്യ​ൻ, വ​ർ​ഗീ​സ് താ​ഴെ​ക്കോ​ട്, അ​ൻ​വ​ർ ഷ​ക്കീ​ൽ ഒ​മ​ർ, നാ​സ​ർ ഖാ​ൻ, ജ​യ​പ്ര​കാ​ശ്, ധ​നേ​ഷ് പാ​ണ്ടി​ക്കാ​ട്, ബ​ഷീ​ർ കു​ർ​മ​ത്ത്, ഹാ​രി​സ്, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ഡ്വി​ൻ പു​രി​യോ​ട്ട്, കെഎ​സ്.സി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​ൽ പാ​സാ​ക്കി​യ ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സേ​ഴ്സ് ട്രേ​ഡ് ആ​ന്‍റ് കൊ​മേ​ഴ്സ് പ്രൊ​മോ​ഷ​ൻ ഫെ​സി​ലി​റ്റേ​ഷ​ൻ നി​യ​മം ക​ർ​ഷ​ക​രു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും ഫാം ​കൃ​ഷി​യി​ൽ കോ​ർ​പ്പ​റേ​റ്റു​ക​ൾ മു​ത​ൽ മു​ട​ക്കു​ന്ന​തോ​ടെ സാ​ധാ​ര​ണ ക​ർ​ഷ​ക​ർ പ​ട്ടി​ണി​യി​ലാ​കു​മെ​ന്നും അ​ടി​യ​ന്തി​ര​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ കാ​ർ​ഷി​ക​വി​രു​ദ്ധ നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് ധ​ർ​ണ ന​ട​ത്തി​യ​ത്.