കു​ത്തി​വയ്പ്പെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു
Sunday, April 18, 2021 12:09 AM IST
നാ​ദാ​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ര​ണ്ടാം ത​രം​ഗം വ​ന്ന​തോ​ടെ കൊ​വി​ഡ് വാ​ക്‌​സി​നെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി വ​ര്‍​ധി​ച്ചു. ഓ​രോ ക്യാ​മ്പി​ലും 200 നു ​മു​ക​ളി​ല്‍ പേ​രാ​ണ് ഓ​രോ ദി​വ​സ​വും വാ​ക്‌​സി​നെ​ടു​ത്ത​ത്. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ വാ​ക്‌​സി​ന്‍ ക്യാ​മ്പു​ക​ളി​ല്‍ ആ​വ​ശ്യ​ത്തി​ന് മ​രു​ന്നി​ല്ലാ​തെ ആ​ളു​ക​ള്‍ തി​രി​ച്ച് പോ​കേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​യി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്ച്ച വൈ​കു​ന്നേ​രം തി​ങ്ക​ള്‍, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ല്‍ ന​ല്‍​കാ​നു​ള്ള വാ​ക്‌​സി​നു​ക​ള്‍ എ​ത്തി​യ​താ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് പ​റ​യു​ന്ന​ത്. നാ​ദാ​പു​രം പ​ഞ്ചാ​യ​ത്തി​ല്‍ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പു​ക​ളി​ലും നാ​ദാ​പു​രം ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും​കൂ​ടി 600, പു​റ​മേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ല്‍ 400, വാ​ണി​മേ​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ല്‍ 445. വ​ള​യം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ല്‍ 394 പേ​രു​മാ​ണ് ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യ് വാ​ക്‌​സി​നെ​ടു​ത്ത​ത്.