ത​ളി ടാ​ങ്കി​ന്‍റെ മോ​ടി പി​ടി​പ്പി​ക്ക​ൽ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​യി മാ​റ​രു​തെ​ന്ന്
Wednesday, June 16, 2021 12:03 AM IST
കോ​ഴി​ക്കോ​ട്: പൈ​തൃ​കസ്വ​ത്താ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ത​ളി ടാ​ങ്കി​ന്‍റെ ചു​റ്റു​വ​ട്ടം മോ​ടി പി​ടി​പ്പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​വ​ഗ​ണി​ക്ക​പ്പെ​ട്ട ടാ​ങ്കി​ന്‍റെ വ​ട​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗം മാ​ലി​ന്യ​കൂ​മ്പാ​ര​മാ​യി മാ​റി​യെ​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി അ​ടി​യ​ന്തി​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
കോ​ഴി​ക്കോ​ട് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച് 15 ദി​വ​സ​ത്തി​ന​കം ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച ശേ​ഷം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.
പ​രാ​തി​ക്കാ​ര​ന്‍റെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും പ​രാ​തി പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ന്ത​സോ​ടെ ജീ​വി​ക്കാ​നു​ള്ള പ്ര​ദേ​ശ​വാ​സി​ക​ളു​ടെ അ​വ​കാ​ശം നി​ല​നി​ർ​ത്ത​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേശം ന​ൽ​കി.പ​രി​സ​രം മോ​ടി പി​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ ആ​രു​ടെ​യും മ​നു​ഷ്യാ​വ​കാ​ശം ലം​ഘി​ക്ക​രു​തെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​ദേ​ശ​വാ​സി​യാ​യ എ​ൻ. ജ​യ​പ്ര​കാ​ശ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.