സു​ഭി​ക്ഷ​യി​ൽ സ​ർ​ജി​ക്ക​ൽ മാ​സ്‌​ക് നി​ർ​മാ​ണ യൂ​ണി​റ്റ് തു​ട​ങ്ങി
Sunday, August 1, 2021 12:54 AM IST
പേ​രാ​മ്പ്ര: ചാ​ലി​ക്ക​ര സു​ഭി​ക്ഷ കോ​ക്ക​ന​ട്ട് പ്രൊ​ഡ്യു​സ​ർ ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത്രീ​ല​യ​ർ സ​ർ​ജി​ക്ക​ൽ മാ​സ്‌​ക് നി​ർ​മാ​ണ യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ്ജ് നി​ർ​വ​ഹി​ച്ചു.
കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ മാ​സ്‌​ക്, ഗ്ലൗ​സ് തു​ട​ങ്ങി​യ പ​ര​മാ​വ​ധി ഉ​ത്പ​ന്ന​ങ്ങ​ൾ സം​സ്ഥാ​ന​ത്തി​ന് അ​ക​ത്തു​ത​ന്നെ നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രോ​ഗ്യ​വ​കു​പ്പും വ്യ​വ​സാ​യ വ​കു​പ്പും ആ​ലോ​ചി​ക്കു​ന്ന​താ​യി മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ മാ​തൃ​ക ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ പ​ദ്ധ​തി​യാ​യ 'സു​ഭി​ക്ഷ 'യു​ടെ ര​ണ്ടാം​ഘ​ട്ട വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി
ചാ​ലി​ക്ക​ര​യി​ൽ 15 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ത്രീ​ല​യ​ർ സ​ർ​ജി​ക്ക​ൽ മാ​സ്ക് നി​ർ​മി​ക്കു​ന്ന യൂ​ണി​റ്റ് ആ​രം​ഭി​ച്ച​ത്.
ദി​വ​സേ​ന ഒ​രു​ല​ക്ഷം മാ​സ്കു​ക​ൾ നി​ർ​മി​ക്കാ​ൻ ശേ​ഷി​യു​ള്ള യൂ​ണി​റ്റി​ൽ 10 വ​നി​ത തൊ​ഴി​ലാ​ളി​ക​ളാ​ണു​ള്ള​ത്‌. ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ൽ ആ​ളു​ക​ൾ​ക്ക് മാ​സ്‌​ക് എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം.
ച​ട​ങ്ങി​ൽ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ശ​ശി, പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. ബാ​ബു, നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. ശാ​ര​ദ, പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. പ്ര​മോ​ദ്, കൂ​ത്താ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. ബി​ന്ദു, ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി വേ​ങ്ങേ​രി, ചെ​റു​വ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​ടി. രാ​ധ, കാ​യ​ണ്ണ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ശ​ശി, ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ, അ​രി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​എം. സു​ഗ​ത​ൻ, മേ​പ്പ​യ്യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. രാ​ജ​ൻ, തു​റ​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ഗി​രീ​ഷ്, കീ​ഴ​രി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. നി​ർ​മ​ല, കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ൻ കോ​ഡി​നേ​റ്റ​ർ പി.​സി. ക​വി​ത, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ പി.​എ. ന​ജീ​ബ്, സു​ഭി​ക്ഷ ചെ​യ​ർ​മാ​ൻ എം. ​കു​ഞ്ഞ​മ്മ​ദ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.