ക​ക്ക​യം വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നു
Saturday, September 11, 2021 1:13 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ ക​ക്ക​യം ഡാം ​സൈ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​എ​സ്ഇ​ബി ഹൈ​ഡ​ൽ ടൂ​റി​സം കേ​ന്ദ്ര​വും വ​നം​വ​കു​പ്പി​ന്‍റെ ഉ​ര​ക്കു​ഴി ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​വും ഇ​ന്ന​ലെ മു​ത​ൽ തു​റ​ന്ന് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് മൂ​ന്നാ​ഴ്ച​ക​ളാ​യി കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു.
പ​ഞ്ചാ​യ​ത്തി​ലെ ക​ക്ക​യം ടൗ​ൺ അ​ട​ങ്ങു​ന്ന നാ​ലാം വാ​ർ​ഡ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്ന് ഒ​ഴി​വാ​യ​തോ​ടെ​യാ​ണ് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്ന് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.