കോ​വി​ഡ് അ​ട​ച്ചി​ട​ലി​ൽ ട്രാ​ക്ക് തെ​റ്റി സ്കൂ​ൾ കാ​യി​ക​രം​ഗം
Wednesday, October 27, 2021 12:53 AM IST
മു​ക്കം: ഒ​ന്ന​ര വ​ർ​ഷ​ത്തെ അ​ട​ച്ചി​ട​ലി​നു​ശേ​ഷം സ്കൂ​ളു​ക​ൾ ന​വം​ബ​ർ ഒ​ന്നി​നു തു​റ​ക്കു​മെ​ങ്കി​ലും കാ​യി​ക പ്ര​വ​ർ​ത്ത​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ങ്ങ​ൾ ഊ​ർ​ജ​സ്വ​ല​മാ​വാ​ൻ മാ​സ​ങ്ങ​ളെ​ടു​ത്തേ​ക്കും.
അ​ട​ച്ചി​ട​ൽ കാ​ല​ത്ത് ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ലൂ​ടെ പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നാ​യെ​ങ്കി​ലും കാ​യി​ക പ​രി​ശീ​ല​നം പൂ​ർ​ണ​മാ​യും മു​ട​ങ്ങി​യ​തി​നാ​ൽ കാ​യി​ക പ്ര​തി​ഭ​ക​ൾ​ക്കും പ​രി​ശീ​ല​ക​ർ​ക്കും ഇ​നി ഒ​ന്നി​ൽ നി​ന്നു തു​ട​ങ്ങ​ണം. പ​രി​ശീ​ല​നം പൂ​ർ​ണ​മാ​യും മു​ട​ങ്ങി​യ​തു മൂ​ലം പ​ല​രു​ടെ​യും ഫി​റ്റ്ന​സ് ന​ഷ്ട​പ്പെ​ട്ടു. ശ​രീ​ര​ഭാ​രം വ​ർ​ധി​ക്കു​ക​യും കാ​യി​ക​ക്ഷ​മ​ത കു​റ​യു​ക​യും ചെ​യ്തു.
ഒ​ന്ന​ര വ​ർ​ഷ​മാ​യി സ്കൂ​ൾ മീ​റ്റു​ക​ളും മ​ത്സ​ര​ത്തി​നാ​യു​ള്ള പ​രി​ശീ​ല​ന​ങ്ങ​ളു​മി​ല്ല. ക​ളി​യി​ട​ങ്ങ​ൾ കാ​ടു​മൂ​ടി ന​ശി​ച്ച നി​ല​യി​ലാ​ണ്. സ്കൂ​ളു​ക​ളി​ലെ വി​വി​ധ കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ളും ശാ​രീ​രി​ക​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നു​ള്ള വ്യാ​യാ​മ ഉ​പ​ക​ര​ണ​ങ്ങ​ളും തു​രു​മ്പെ​ടു​ത്തു. പൂ​ർ​വ​സ്ഥി​തി​യി​ലാ​വാ​ൻ മൂ​ന്ന് വ​ർ​ഷ​മെ​ങ്കി​ലും എ​ടു​ക്കു​മെ​ന്നും ഈ ​സ​മ​യ​ത്ത് സ്കൂ​ൾ കാ​യി​ക രം​ഗ​ത്ത് സം​സ്ഥാ​നം പി​റ​കോ​ട്ടു പോ​വു​മെ​ന്നും മു​ക്കം നീ​ലേ​ശ്വ​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കാ​യി​ക പ​രി​ശീ​ല​ക​നും സം​സ്ഥാ​ന സ്കൂ​ൾ ടീ​മി​ന്‍റെ അ​ത്‌​ല​റ്റി​ക് വി​ഭാ​ഗം മു​ൻ കോ​ച്ചും മ​ല​ബാ​ർ സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി മു​ഖ്യ പ​രി​ശീ​ല​ക​നു​മാ​യ ടോ​മി ചെ​റി​യാ​ൻ പ​റ​യു​ന്നു. കാ​യി​ക മേ​ഖ​ല തൊ​ഴി​ലാ​യി സ്വീ​ക​രി​ച്ച പ​ല​രും രം​ഗ​ത്തു​നി​ന്നു വി​ട്ടു​പോ​യി. സ്കൂ​ളു​ക​ളും സ​ർ​ക്കാ​രും വ​ലി​യ തു​ക മു​ത​ൽ മു​ട​ക്കി​യെ​ങ്കി​ൽ മാ​ത്ര​മേ സ്കൂ​ൾ കാ​യി​ക രം​ഗം പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ക​യു​ള്ളൂ​വെ​ന്നും അ​തി​നാ​യി ഹ​രി​യാ​ന മോ​ഡ​ൽ പോ​ലെ ഒ​രു കേ​ര​ള മോ​ഡ​ൽ കാ​യി​ക ന​യം സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ടു​ന്നു.