ഡോ. ​വ​ർ​ഗീ​സ് കു​ര്യ​ൻ ജ​ന്മ​ശ​താ​ബ്ദി​യും ഭ​ര​ണ​ഘ​ട​നാദി​ന​വും ആ​ഘോ​ഷി​ച്ചു
Saturday, November 27, 2021 12:46 AM IST
മു​ക്കം: ഇ​ന്ത്യ​യി​ലെ ധ​വ​ള വി​പ്ല​വ​ത്തി​ന്‍റെ പി​താ​വും ഇ​ന്ത്യ​ൻ ക്ഷീ​ര വി​ക​സ​ന ബോ​ർ​ഡി​ന്‍റെ സ്ഥാ​പ​ക​നും ആ​ദ്യ ചെ​യ​ർ​മാ​നു​മാ​യ പ​ത്മ​വി​ഭൂ​ഷ​ൻ ഡോ. ​വ​ർ​ഗീസ് കു​ര്യ​ന്‍റെ ജ​ന്മ​ശ​താ​ബ്ദി​യും ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന നി​ർ​മാ​ണ സ​മി​തി ഭ​ര​ണ​ഘ​ട​ന അം​ഗീ​ക​രി​ച്ച​തി​ന്‍റെ 72-ാം വാ​ർ​ഷി​ക​വും കാ​ര​ശേ​രി ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ഘോ​ഷി​ച്ചു.
ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ബാ​ങ്ക് ചെ​യ​ർ​മാ​ൻ എ​ൻ.​കെ. അ​ബ്ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​നാ​യി. മു​ൻ മി​ൽ​മ ചെ​യ​ർ​മാ​ൻ പി.​പി. ഗോ​പി​നാ​ഥ പി​ള്ള അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജി​ല്ല​യി​ലെ ഏ​റ്റ​വും ന​ല്ല ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​മാ​യ ആ​ന​ക്കാം​പൊ​യി​ൽ സം​ഘ​ത്തി​ന്‍റെ ചെ​യ​ർ​മാ​ൻ ബാ​ബു പേ​ക്കാ​ക്കു​ഴി​യേ​യും ജി​ല്ല​യി​ലെ ഏ​റ്റ​വും ന​ല്ല ക്ഷീ​രോ​ത്പാ​ദ​ക സം​ഘം സെ​ക്ര​ട്ട​റി​യാ​യ പാ​ലാ​ഴി സം​ഘം സെ​ക്ര​ട്ട​റി എ​ൻ. മി​നി​യേ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
ബാ​ബു കെ. ​പൈ​ക്കാ​ട്ടി​ൽ, എ.​പി. മു​ര​ളീ​ധ​ര​ൻ, വി​നോ​ദ് മാ​ന്ത്ര, വി​നു സി. ​കു​ര്യ​ൻ, ശ്രീ​ധ​ര​ൻ പൊ​റ്റ​ശേ​രി, ബാ​ങ്ക് ജ​നറൽ മാ​നേ​ജ​ർ എം. ​ധ​നീ​ഷ്, ക​ണ്ട​ൻ പ​ട്ട​ർച്ചോ​ല, വി​നോ​ദ് പു​ത്ര​ശേ​രി, ശോ​ഭ കാ​ര​ശേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.