ജ​സ്റ്റീസ് ഹേ​മ​ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്: മ​നഃസാ​ക്ഷി​യോ​ടു​ള്ള ചോ​ദ്യ​ചി​ഹ്ന​മെ​ന്ന് മു​ല്ല​പ്പ​ള്ളി
Tuesday, January 18, 2022 12:49 AM IST
കോ​ഴി​ക്കോ​ട്: ജ​സ്റ്റീസ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി പൂ​ഴ്ത്തി വ​ച്ച സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​വും സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​വ​ഹേ​ള​ന​വു​മാ​ണെ​ന്ന് കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. വ​കു​പ്പ് മ​ന്ത്രി​യി​ൽ നി​ന്നാ​ണ് ഇ​ത്ത​ര​മൊ​രു വി​വ​രം ല​ഭി​ച്ച​തെ​ന്നാ​ണ് വ​നി​താ ക​മ്മീ​ഷ​ൻ പ​റ​യു​ന്ന​ത്. ‌

ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പൊ​തുസ​മൂ​ഹ​ത്തി​ന് മു​മ്പി​ൽ വയ്ക്കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ൽ എ​ന്തി​നീ പ്ര​ഹ​സ​നം. പൊ​തുഖ​ജ​നാ​വി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ഒ​രു ക​മ്മി​റ്റി യെ നി​യ​മി​ക്കു​ക​യും റി​പ്പോ​ർ​ട്ട് വാ​ങ്ങു​ക​യും ചെ​യ്ത ശേ​ഷം ആ ​റി​പ്പോ​ർ​ട്ട് ത​മ​സ്ക​രി​ക്കു​ന്ന​ത് സ്ത്രീ​ത്വ​ത്തോ​ടു​ള്ള ക​ടു​ത്ത വെ​ല്ലു​വി​ളി​യും വി​വേ​ച​ന​വു​മാ​ണ്.

ഈ ​സ​ർ​ക്കാ​രി​ൽ നി​ന്ന് ഇ​ര​ക​ൾ​ക്ക് നീ​തി ല​ഭി​ക്കി​ല്ലെ​ന്ന് തു​ട​രെ തു​ട​രെ ബോ​ധ്യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.