വാ​ഹ​ന അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി മ​രി​ച്ചു
Wednesday, August 17, 2022 10:30 PM IST
കൊ​ടു​വ​ള്ളി: ​വാ​ഹ​ന അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു. പ​ര​പ്പ​ൻ പോ​യി​ൽ മു​ക്ക​ലം​പാ​ടി​യി​ൽ സി.​കെ.​സു​ലൈ​മാ​ന്‍റെ (പത്രഏ​ജ​ന്‍റ്) മ​ക​ൻ ശു​ഹൈ​ബ് (21) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്.​ ജൂ​ലൈ 17-ന് ​ഉ​ച്ച​യോ​ടെ ചാ​ത്ത​മം​ഗ​ലം വേ​ങ്ങേ​രി മ​ഠം ജം​ഗ്ഷ​നി​ൽ വച്ചാ​യി​രു​ന്നു അ​പ​ക​ടം.​

ഷു​ഹൈ​ബ് സ​ഞ്ച​രി​ച്ച ബൈ​ക്ക് പി​ക്ക​പ്പ് വാ​നി​ന് പി​ന്നി​ല്‍ ഇ​ടി​ച്ച് ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​ഞ്ഞ് വ​രു​ന്ന​തി​നി​ടെ ബു​ധ​നാ​ഴ്ച വൈ​കീ​ട്ടാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.​കു​ന്നമം​ഗ​ലം ആ​ര്‍​ട്സ് കോ​ളജ് ​ബികോം ​വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു. ഷു​ഹൈ​ബ് പി​താ​വി​നൊ​പ്പം പ​ത്ര​വി​ത​ര​ണ ജോ​ലി​യും ചെ​യ്ത് വ​ന്നി​രു​ന്നു.​മാ​താ​വ്: സ​ലീ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ഷ​ഫീ​ഖ്, ഷ​മീ​മ്, ആ​മി​ന​ഷെ​സ ( വി​ദ്യാ​ർ​ഥി​നി).