മദർതെരേസ കോളജിൽ ബിഎഡ് സീറ്റൊഴിവ്
Saturday, July 20, 2019 12:23 AM IST
പേരാന്പ്ര : മദർതെരേസ ബിഎഡ് കോളജിൽ ബിഎഡ് സോഷ്യ ൽസയൻസിനു പിഎച്ച് വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ രേഖകൾ സഹിതം 22ന് ഉച്ച കഴിഞ്ഞ് മൂന്നിനകം കോളജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04962615774.

ദേവഗിരിയിൽ സൗജന്യ
ഫ്രഞ്ച്, ജർമ്മൻ ഭാഷാ ക്ലാസ്

കോഴിക്കോട്: റൂസയുടെ ധനസഹായത്തോടെ ദേവഗിരി സെന്‍റ് ജോസഫ്സ് കോളജിൽ സൗജന്യമായി ഫ്രഞ്ച്, ജർമ്മൻ ഭാഷകളിൽ എവൺ ക്ലാസുകൾ നടത്തുന്നു. 25ന് ആരംഭിക്കും. തിങ്കൾ മുതൽ വെള്ളിവരെ ഉച്ച കഴിഞ്ഞ് 3.30മുതൽ വൈകുന്നേരം അഞ്ചുവരെയാണ് ക്ലാസ്. 60 മണിക്കൂറാണ് ആകെ ദൈർഘ്യം. ഡിഗ്രി പിജി കോഴ്സുകൾ കഴിഞ്ഞവർക്കും പഠിക്കുന്നവർക്കും അപേക്ഷിക്കാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ഫോൺ:9961953892,8078862602.
പ്രോവിഡൻസ് കോളജിൽ സീറ്റൊഴിവ്

കോഴിക്കോട്: പ്രോവിഡൻസ് വിമൻസ് കോളജിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പട്ടികജാതി-പട്ടികവർഗക്കാർക്ക് സംവരണം ചെയ്ത സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ 22ന് രാവിലെ 10ന് കോളജിൽ ഹാജരാകണം. കാപ് ഐഡി ഉണ്ടായിരിക്കണം. ഇംഗ്ലീഷ്, ഫിസിക്സ്, കോമേഴ്സ്, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ് വിഭാഗങ്ങളിലാണ് ഒഴിവ്. ഫോൺ-0495 2371696.