വി​ഷ വാ​ത​കം ശ്വ​സി​ച്ച് പി​ഞ്ച് കു​ഞ്ഞു​ങ്ങ​ള്‍ ഖ​ത്ത​റി​ല്‍ മ​രി​ച്ചു
Friday, October 18, 2019 10:35 PM IST
നാ​ദാ​പു​രം: വി​ഷ വാ​ത​കം ശ്വ​സി​ച്ച് മ​ല​യാ​ളി ദ​മ്പ​തി​ക​ളു​ടെ ര​ണ്ട് പി​ഞ്ച് കു​ഞ്ഞു​ങ്ങ​ള്‍ ഖ​ത്ത​റി​ല്‍ മ​രി​ച്ചു . ഖ​ത്ത​റി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സു​മാ​രാ​യ ദ​മ്പ​തി​ക​ളാ​യ കോ​ഴി​ക്കോ​ട് ഫ​റൂ​ഖ് കോ​ള​ജി​ന് സ​മീ​പ​ത്തെ ഹാ​രി​സി​ന്‍റെ​യും നാ​ദാ​പു​രം കു​മ്മ​ങ്കോ​ട് വാ​ണി​യൂ​ര്‍ ഷ​മീ​മ​യു​ടെ​യും മ​ക്ക​ളാ​യ റി​ഹാ​ന്‍ ഹാ​രി​സ് (മൂ​ന്ന​ര വ​യ​സ്), റി​ദ ഹാ​രി​സ്(​എ​ട്ട് മാ​സം) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഹാ​രി​സും ഷ​മീ​മ​യും ആ​ശു​പ​ത്രി​യി​ലാ​യെ​ങ്കി​ലും സു​ഖം പ്രാ​പി​ച്ച​താ​യി ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു. കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹം ഖ​ത്ത​ര്‍ ഹ​മ​ദ് ആ​ശു​പ​ത്രി​യി​ലാ​ണു​ള​ള​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. സ​മീ​പ​ത്തെ ഫ്ലാ​റ്റി​ലെ താ​മ​സ​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം മു​റി ഒ​ഴി​ഞ്ഞ് പോ​യി​രു​ന്നു. ഇ​വി​ടെ മൂ​ട്ട​ക​ളെ ന​ശി​പ്പി​ക്കാ​ൻ മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്രെ. അ​പ​ക​ടാ​വ​സ്ഥ ത​ര​ണം ചെ​യ്ത പി​താ​വി​ൽ നി​ന്ന് ഡോ​ക്ട​ർ​മാ​ർ മൊ​ഴി എ​ടു​ത്ത​പ്പോ​ഴാ​ണ് അ​പ​ക​ട കാ​ര​ണം മ​ന​സി​ലാ​യ​ത്.​ആ​ദ്യം ഭ​ക്ഷ്യ വി​ഷ ബാ​ധ​യെ​ന്നാ​യി​രു​ന്ന നി​ഗ​മ​നം

ഷ​മീ​മ​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ വാ​ണി​യൂ​ര്‍ മ​മ്മൂ​ട്ടി​യും,ആ​യി​ശ​യും ക​ണ്ണൂ​രി​ല്‍ നി​ന്ന് ഖ​ത്ത​റി​ലേ​ക്ക് തി​രി​ച്ചു.