റ​വ​ന്യൂ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്കം
Saturday, November 16, 2019 12:33 AM IST
കോ​ഴി​ക്കോ​ട് : ര​ച​നാ​മ​ത്സ​ര​ങ്ങ​ളോ​ടെ​ റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​ത്തി​ന് കോ​ഴി​ക്കോ​ട് ന​ഗ​ര​ഹൃ​ദ​യ​ത്തി​ല്‍ തു​ട​ക്ക​മായി.
ബി​ഇ​എം ജി​എ​ച്ച്എ​സ്എ​സി​ലെ 22 ക്ലാ​സ് മു​റി​ക​ളി​ലാ​യി 1500 പ്ര​തി​ഭ​ക​ളാ​ണ് ര​ച​നാ മ​ത്സ​ര​ങ്ങ​ള്‍​ക്ക് എ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച വേ​ദി​യു​ണ​രു​ന്ന​തോ​ടെ ന​ഗ​രം ക​ല​യു​ടെ ഉ​ത്സ​വ​ല​ഹ​രി​യി​ലാ​വും. 22 വ​രെ നീ​ണ്ടു നി​ല്‍​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ല്‍ യു​പി, ഹൈ​സ്‌​കൂ​ള്‍ , ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ല്‍ 309 ഇ​ന​ങ്ങ​ളി​ലാ​യി 1200 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. മ​ത്സ​ര​ങ്ങ​ള്‍​ക്ക് 18 വേ​ദി​ക​ള്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.
മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ നൂ​റ്റ​മ്പ​താം ജ​ന്മ​വാ​ര്‍​ഷി​ക സ്മ​ര​ണ​യ്ക്കാ​യി ഓ​രോ വേ​ദി​ക്കും അ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പേ​രു​ക​ളാ​ണ് ന​ല്‍​കി​യ​ത്. ബാ​പ്പുജി​യു​മാ​യി ഓ​രോ വേ​ദി​യും എ​പ്ര​കാ​രം ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന വി​ശീ​ദ​ക​ര​ണം സ​ഹി​ത​മു​ള്ള വേ​ദി​ക​ളാ​ണ് ഇ​ത്ത​വ​ണ ഒ​രു​ക്കു​ന്ന​ത്. ബി​ഇ​എം ജി​എ​ച്ച്എ​സ്എ​സാ​ണ് പ്ര​ധാ​ന​വേ​ദി. മ​ഹാ​ത്മ എ​ന്നാ​ണ് വേ​ദി​ക്ക് പേ​ര് . ര​ണ്ടാം വേ​ദി​ക്ക് സ​ബ​ര്‍​മ​തി​യെ​ന്നും മൂ​ന്നി​ന് ക​സ്തൂ​ര്‍​ബ എ​ന്നു​മാ​ണ് പേ​ര് .
മ​ഹി​ളാ മാ​ള്‍ ഓ​ഡി​റ്റോ​റി​യം, ഗ​വ. ഗ​ണ​പ​ത് ബോ​യ്സ് എ​ച്ച്എ​സ്എ​സ്, ത​ളി സാ​മൂ​തി​രി എ​ച്ച്എ​സ്എ​സ്, ത​ളി ഗ​വ. യു​പി സ്‌​കൂ​ള്‍ , മാ​നാ​ഞ്ചി​റ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ ഹാ​ള്‍, മാ​നാ​ഞ്ചി​റ ഗ​വ. ടി​ടി​ഐ മെ​ന്‍ , ചാ​ല​പ്പു​റം ഗ​വ. അ​ച്യു​ത​ന്‍ ഗേ​ള്‍​സ് സ്‌​കൂ​ള്‍, ക​ല്ലാ​യ് ഗ​വ. ഗ​ണ​പ​ത് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഗ്രൗ​ണ്ട് എ​ന്നീ ഒ​ന്‍​പ​തി​ട​ങ്ങളിലാ​ണ് വേ​ദി​ക​ൾ. വാ​ര്‍​ധ, സ്വ​രാ​ജ്, രാം​ധു​ന്‍ , ന​വ​ജീ​വ​ന്‍, കീ​ര്‍​ത്തി മ​ന്ദി​ര്‍ , ബി​ര്‍​ളാ ഹൗ​സ്, ബാ​പ്പൂ​ജി, യ​ംഗ് ഇ​ന്ത്യ, ദ​ണ്ഡി, മോ​നി​യ, ന​യി​താ​ലി, ച​മ്പാ​ര​ന്‍, സ​ര്‍​വോ​ദ​യ, രാ​ജ്ഘ​ട്ട്, ന​വ​ഖാ​ലി എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു വേ​ദി​ക​ളു​ടെ പേ​രു​ക​ള്‍. മു​ഖ്യ​വേ​ദി​ക്ക് സ​മീ​പ​ത്തു ത​ന്നെ​യാ​ണ് ഭ​ക്ഷ​ണ ശാ​ല​യും. 19ന് ​രാ​വി​ലെ ഒ​ന്‍​പ​തി​ന് മേ​ള​യു​ടെ പ​താ​ക ഉ​യ​ര്‍​ത്തും. വൈ​കു​ന്നേ​രം നാ​ലി​ന് പ്ര​ധാ​ന​വേ​ദി​യി​ല്‍ മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ര്‍​പറേ​ഷ​ന്‍ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ര്‍​മാ​ന്‍ എം. ​രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം.​കെ. രാ​ഘ​വ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​കും. വി.​ആ​ര്‍. സു​ധീ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ര്‍​വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു ലോ​ഗോ ഉ​പ​ഹാ​ര സ​മ​ര്‍​പ്പ​ണം ന​ട​ത്തും. സ​മാ​പ​ന സ​മ്മേ​ള​നം 22 ന് ​വൈ​കു​ന്നേ​രം ആ​റി​ന് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​എം.​കെ. മു​നീ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
എ. ​പ്ര​ദീ​പ്കു​മാ​ര്‍ എം​എ​ല്‍​എ സ​മ്മാ​ന ദാ​നം നി​ര്‍​വഹി​ക്കും. 18 ന് ​നാ​ല് മ​ണി​ക്ക് വി​ളം​ബ​ര ജാ​ഥ ന​ട​ക്കും. തു​ട​ര്‍​ന്ന് കി​ഡ്‌​സ​ന്‍ കോ​ര്‍​ണ​റി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഫ്‌​ളാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ക്കും. തു​ട​ര്‍​ന്ന് സം​സ്ഥാ​ന ശാ​സ്ത്രോത്സവ​ത്തി​ല്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​മാ​രാ​യ കോ​ഴി​ക്കോ​ട് ടീ​മി​നെ ടൗ​ണ്‍ ഹാ​ളി​ല്‍ ആ​ദ​രി​ക്കും.
മേ​യ​ര്‍ , ക​ള​ക്ട​ര്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ഡി​ഡി​ഇ വി.​പി. മി​നി, , ഗോ​കു​ല കൃ​ഷ്ണ​ന്‍ , ശെ​ല്‍​വ​മ​ണി, സ​ജീ​ഷ് നാ​രാ​യ​ണ​ന്‍, സ​ജീ​വ​ന്‍ കു​ഞ്ഞോ​ത്ത്, സി.ബി​ജു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.