"പ്ര​തി​ഭ​യ്ക്കൊ​പ്പം' സംഘടിപ്പിച്ചു
Friday, November 22, 2019 12:48 AM IST
തി​രു​വ​മ്പാ​ടി : ശി​ശു​ദി​ന​ത്തി​ൽ തു​ട​ക്കം കു​റി​ച്ച "പ്ര​തി​ഭ​യ്ക്കൊ​പ്പം' പ​രി​പാ​ടി തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് യു​പി സ്കൂ​ളി​ൽ പ്ര​തി​ഭാ സം​ഗ​മ​മാ​യി . പ്ര​ള​യ​കാ​ല​ത്ത് സ​ഹാ​യ​മെ​ത്തി​ച്ച ഷി​ജി വെ​ണ്ണാ​യി​പ്പ​ള്ളി​യു​ടെ ഗൃ​ഹാ​ങ്ക​ണ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഭാ സം​ഗ​മം ഗി​ത്താ​റി​സ്റ്റ് ജോ​ഷി ചെ​റി​യാ​ൻ, അ​ന്ധ​യും റി​യാ​ലി​റ്റി ഷോ ​ജേ​താ​വു​മാ​യ സ​ജ്ന തി​രു​വ​മ്പാ​ടി, സേ​ക്ര​ഡ് ഹാ​ർ​ട്ട് യു​പി സ്കൂ​ൾ റി​ട്ട. അ​ധ്യാ​പ​ക​നും കാ​ർ​ഷി​ക ക്ല​ബ്ബ് ക​ൺ​വീ​ന​റും സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ജോ​ളി മാ​ത്യു, പ്ര​ശ​സ്ത ചി​ത്ര​കാ​ര​ൻ മു​ഹ​മ്മ​ദ് ഹ​നീ​ഫ, ക​ലാ​ഭ​വ​ൻ പ്ര​ദീ​ഷ് എ​ന്നീ പ്ര​തി​ഭ​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി.
ഇ​രു​പ​ത് കു​ട്ടി​ക​ൾ അ​ഭി​മു​ഖ​ത്തി​ൽ പ​ങ്ക് ചേ​ർ​ന്നു മു​ക്കം ഉ​പ​ജി​ല്ലാ വി​ദ്വാ​ഭ്യാ​സ ഓ​ഫി​സ​ർ ഷീ​ല, ഡ​യ​റ്റ് ഫാ​ക്ക​ൽ​റ്റി അ​ബ്ദു​റ​ഹി​മാ​ൻ, കു​ന്ദ​മം​ഗ​ലം ബിപി​ഒ ശി​വ​ദാ​സ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. പ്ര​തി​ഭ​ക​ളെ മെ​മ​ന്‍റോ ന​ൽ​കി അ​തി​ഥി​ക​ൾ ആ​ദ​രി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ അ​ഗ​സ്റ്റി​ൻ മ​ഠ​ത്തി​പ്പ​റ​മ്പി​ൽ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷെ​ൽ മോ​ൻ, അ​ധ്യാ​പ​ക​രാ​യ അ​ബ്ദു​ൾ മ​ജീ​ദ്, ജി​ബി​ൻ പോ​ൾ, അ​ബ്ദു​ൾ റ​ഷീ​ദ്, ല​യോ​ണി മൈ​ക്കി​ൾ, ബീ​നാ റോ​സ്, ലി​സ സാ​ല​സ്, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.