‌അ​ന്ത്യേ​രി നി​വാ​സി​ക​ളു​ടെ ദു​രി​ത​ത്തി​ന് അ​റു​തി​യാ​വു​ന്നു; അ​രീ​ക്ക​രക്കുന്ന് ഭൂ​മി കൈ​വ​ശ​ക്കാ​ര്‍​ക്ക് പ​തി​ച്ചു ന​ല്കും
Tuesday, December 10, 2019 11:44 PM IST
നാ​ദാ​പു​രം: ജീ​ര്‍​ണി​ച്ച വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റപ്പ​ണി​ക​ള്‍ പോ​ലും ന​ട​ത്താ​ന്‍ ക​ഴി​യാ​തെ പോ​യ അ​ന്ത്യേ​രി നി​വാ​സി​ക​ളു​ടെ ദു​രി​ത​ത്തി​ന് അ​റു​തി​യാ​കു​ന്നു.

ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി നി​യ​മ പോ​രാ​ട്ടം ന​ട​ക്കു​ന്ന അ​രീ​ക്ക​ര കു​ന്ന് ഭൂ​മി കൈ​വ​ശ​ക്കാ​ര്‍​ക്ക് പ​തി​ച്ചു ന​ല്കാ​ന്‍ ലാ​ന്‍റ് ബോ​ര്‍​ഡ് ഉ​ത്ത​ര​വി​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ടു​ത്ത ദി​വ​സം മു​ത​ല്‍ നി​കു​തി സ്വീ​ക​രി​ച്ച് തു​ട​ങ്ങും. നി​കു​തി സ്വീ​ക​രി​ക്ക​ല്‍ മേ​ള​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച റ​വ​ന്യു​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നി​ര്‍​വഹി​ക്കും. നി​കു​തി സ്വീ​ക​രി​ക്കു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ മു​ന്നൂ​റി​ലേ​റെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സ​മാ​കും. 2007ല്‍ ​ചെ​ക്യാ​ട് വി​ല്ലേ​ജി​ല്‍ കു​റു​വ​ന്തേ​രി ദേ​ശ​ത്ത് റി. ​സ. 58, ചെ​ക്യാ​ട് വി​ല്ലേ​ജ് വി​ള​ക്കോ​ട്ടൂ​ര്‍ ദേ​ശ​ത്ത് 30 -1 എ1 ​ല്‍​പെ​ട്ട 273.79 ഏ​ക്ക​ര്‍ ഭൂ​മി ബി​എ​സ്എ​ഫ് കേ​ന്ദ്ര​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ ഭൂ​മി ഏ​റ്റെ​ടു​ത്തി​രു​ന്നു.

സ​ര്‍​വേ ന​മ്പ​റി​ല്‍ പെ​ട്ട അ​ന്ത്യേ​രി പ്ര​ദേ​ശ​ത്തെ മു​ന്നൂ​റി​ലേ​റെ കു​ടും​ബ​ങ്ങ​ളു​ടെ ഭൂ​മി സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത റീ ​സ​ര്‍​വേ​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ ആ​ശ​യ​ക്കു​ഴ​പ്പ​മാ​ണ് റ​വ​ന്യൂ അ​ധി​കൃ​ത​ര്‍ നി​കു​തി സ്വീ​ക​രി​ക്കാ​തി​രി​ക്കാ​ന്‍ കാ​ര​ണം. എ​ഴു​പ​ത് വീ​ടു​ക​ളി​ലാ​യി മൂ​ന്നൂ​റ് കു​ടും​ബ​ങ്ങ​ള്‍, ഒ​മ്പ​ത് കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന ല​ക്ഷം വീ​ട് കോ​ള​നി, ര​ണ്ട് അങ്കണ​വാ​ടി​ക​ള്‍, ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍, പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​ന​ത്തി​നാ​യി ക​ണ്ടെ​ത്തി​യ ര​ണ്ട് ഏ​ക്ക​ര്‍ ഭൂ​മി​യും സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത സ​ര്‍​വേ ന​മ്പ​റി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ ഭൂ​മി​യി​ല്‍ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ള്‍​ക്ക് നി​കു​തി അ​ട​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ സ​ര്‍​ക്കാ​ര്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ച്ചി​രു​ന്നി​ല്ല.

പ​ഞ്ചാ​യ​ത്ത് വീ​ട് നി​ര്‍​മി​ക്കാ​ന്‍ പ​ണം അ​നു​വ​ദി​ച്ചി​ട്ടും പ​ല കു​ടും​ബ​ങ്ങ​ളും ക​രം അ​ട​ച്ച ര​ശീ​തി ഹാ​ജ​രാ​ക്കാ​ന്‍ ക​ഴി​യാ​തെ വ​ന്ന​തി​നെ തു​ട​ര്‍​ന്ന് വീ​ട് നി​ര്‍​മാ​ക്കാ​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് ഭൂ​മി പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ര്‍ ആ​ക്ഷ​ന്‍ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് നി​ര​ന്ത​മാ​യ പ്ര​ക്ഷോ​ഭം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഇ.​കെ. വി​ജ​യ​ന്‍ എം​എ​ല്‍​എ, പി. ​മോ​ഹ​ന​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭൂ​മി കൈ​ശ​ക്കാ​ര്‍​ക്ക് പ​തി​ച്ച് ന​ല്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും റ​വ​ന്യു​മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ല്കി​യി​രു​ന്നു.