സി​ലി വ​ധ​ക്കേ​സി​ന്‍റെ അ​ന്തി​മ രാ​സ​പ​രി​ശോ​ധ​ന ഫ​ലം കോ​ട​തി​യി​ല്‍
Sunday, February 16, 2020 12:08 AM IST
താ​മ​ര​ശേ​രി: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ താ​മ​ര​ശേ​രി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത സി​ല​വ​ധ​ക്കേ​സി​ലെ അ​ന്തി​മ രാ​സ​പ​രി​ശോ​ധ​ന ഫ​ലം ഇ​ന്ന​ലെ താ​മ​ര​ശേ​രി ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​ട്ട് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു.

സി​ലി​യെ സം​സ്‌​ക​രി​ച്ചി​രു​ന്ന കോ​ട​ഞ്ചേ​രി പ​ള്ളി​യി​ലെ ക​ല്ല​റ തു​റ​ന്ന് പു​റ​ത്തെ​ടു​ത്ത ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ള്‍ പി​ര​ശോ​ധി​ച്ച​തി​ല്‍ സ​യ​നൈ​ഡ് ഉ​ള്ളി​ല്‍ ചെ​ന്നാ​താ​യാ​ണ് ഫ​ലം. ആ​സൂ​ത്രി​ത​മാ​യ ആ​റ് കൊ​ല​പാ​ത​ക​ങ്ങ​ളി​ലെ​യും മു​ഖ്യ പ്ര​തി ജോ​ളി​യ​മ്മ ജോ​സ​ഫ് എ​ന്ന ജോ​ളി (47) താ​മ​ര​ശേ​രിയി​ലെ സ്വ​കാ​ര്യ ദ​ന്ത​ല്‍ ക്ലി​നി​ക്കി​ല്‍ വ​ച്ചാ​ണ് സി​ലി​ക്ക് ഗു​ളി​ക​യി​ലും വെ​ള്ള​ത്തി​ലു​മാ​യി സ​യ​നൈ​ഡ് ക​ല​ര്‍​ത്തി​ന​ല്‍​കി​യ​ത്.