ശാ​സ്‌​ത്രോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
Tuesday, February 25, 2020 12:31 AM IST
താ​മ​ര​ശേ​രി: കു​ടും​ബ​ശ്രീ ബാ​ല​സ​ഭ​ക​ളി​ലെ കു​ട്ടി​ക​ളി​ല്‍ ശാ​സ്ത്ര ഗ​ണി​ത വി​ഷ​യ​ങ്ങ​ളി​ല്‍ താ​ത്പ​ര്യം ജ​നി​പ്പി​ക്കു​ക, ശാ​സ്ത്രാ​വ​ബോ​ധം വ​ള​ര്‍​ത്തു​ക എ​ന്നീ ല​ക്ഷ്യ​ളോ​ടെ പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ബാ​ല​സ​ഭ കു​ട്ടി​ക​ള്‍​ക്കാ​യി പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ ശാ​സ്‌​ത്രോ​ത്‌​സ​വം സം​ഘ​ടി​പ്പി​ച്ചു.
ആ​ദ്യ ഘ​ട്ട​ത്തി​ല്‍ 21 എ​ഡി​എ​സു​ക​ളി​ലും ന​ട​ത്തി​യ പ​രീ​ക്ഷ​യി​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​നം നേ​ടി വി​ജ​യി​ച്ച കു​ട്ടി​ക​ളാ​ണ് ശാ​സ്‌​ത്രോ​ല്‍​സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. അ​ഞ്ച് മു​ത​ല്‍ എ​ട്ട് വ​രെ ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളെ ജൂ​ണിയ​ര്‍ വി​ഭാ​ഗ​ത്തി​ലും ഒ​ന്പ​ത് മു​ത​ല്‍ 12 വ​രെ ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളെ സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ലു​മാ​യി​ട്ടാ​ണ് പ​രീ​ക്ഷ ന​ട​ത്തി​യ​ത്. 25 ചോ​ദ്യ​ങ്ങ​ളും വി​വി​ധ ത​ര​ത്തി​ലു​ള്ള 5 പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​ണ് ന​ട​ത്തി​യ​ത് സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ വാ​ര്‍​ഡ് മൂ​ന്നി​ലെ ഗോ​പി​ക​യൂം ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ അ​നീ​ന റ​ഹ്മാ​നും വി​ജ​യി​ക​ളാ​യി. ഈ ​പ​രീ​ക്ഷ​യി​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി വി​ജ​യി​ച്ച കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ജി​ല്ലാ ത​ല​ത്തി​ല്‍ പ​രീ​ക്ഷ ന​ട​ത്തും. ഒ​രു മ​ണി​ക്കൂ​ര്‍ ദൈ​ര്‍​ഘ്യ​ത്തി​ല്‍ ന​ട​ത്തി​യ പ​ഞ്ചാ​യ​ത്ത് ത​ല ശാ​സ്‌​ത്രോ​ത്‌​സ​വ പ​രീ​ക്ഷ​ക്ക് സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഇ​ന്‍​ചാ​ര്‍​ജ് ഷീ​ബ​സ​ജി, അം​ഗ​ങ്ങ​ളാ​യ ര​മ​ണി ഗോ​പാ​ല​ന്‍, യു.​പി. ഹേ​മ​ല​ത, ശ്രീ​ജ ബി​ജു, ബി​ന്ദു പ്ര​സാ​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.