അ​ങ്ക​ത്തി​നി​റ​ങ്ങി ദ​ന്പ​തി​ക​ൾ
Tuesday, November 24, 2020 11:23 PM IST
കോ​ഴി​ക്കോ​ട് : ഒ​രു വീ​ട്ടി​ൽ നി​ന്ന് ജ​ന​വി​ധി തേ​ടി ര​ണ്ട ുപേ​ർ. മു​സ്ലീം ലീ​ഗ് കോ​ഴി​ക്കോ​ട് സൗ​ത്ത് നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ക്കീ​ർ പു​ളി​ങ്ങാ​ഞ്ചേ​രി​യും ഭാ​ര്യ ന​ജു സ​ക്കീ​റു​മാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്.
മു​സ്ലീം ലീ​ഗ് കോ​ഴി​ക്കോ​ട് സൗ​ത്ത് നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​യ സ ​ക്കീ​ർ പു​ളി​ങ്ങാ​ഞ്ചേ​രി​യാ​ണ് കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​നി​ലേ​ക്ക് ക​ന്നി​യ​ങ്ക​ത്തി​ന് ഇ​റ​ങ്ങു​ന്ന​ത്. ഭാ​ര്യ ന​ജു സ​ക്കീ​ർ ഒ​ള​വ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള ക​ന്നി അ​ങ്ക​ത്തി​ലാ​ണ്.
ഭ​ർ​ത്താ​വി​ന് കോ​ർ​പറേ​ഷ​നി​ലും ഭാ​ര്യ​യ്ക്ക് പ​ഞ്ചാ​യ​ത്തി​ലും വോ​ട്ടാ​യ​തി​നാ​ൽ പ​ര​സ്പ​രം വോ​ട്ട് ചെ​യ്യാ​നും ഇ​വ​ർ​ക്ക് അ​വ​സ​രം ല​ഭി​ക്കി​ല്ല. നേ​ര​ത്തെ ര​ണ്ട ു പേ​ർ​ക്കും കോ​ർപറേ​ഷ​നി​ലാ​യി​രു​ന്നു വോ​ട്ട്.
ഒ​ള​വ​ണ്ണ പ​ഞ്ചാ​യ​ത്തി​ലെ മാ​ത്ത​റ​യി​ലേ​ക്ക് താ​മ​സം മാ​റി​യ​പ്പോ​ൾ സ​ക്കീ​റി​ന്‍റെ വോ​ട്ട് ത​റ​വാ​ട്ടു വീ​ട്ടി​ൽ നി​ല​നി​ർ​ത്തു​ക​യാ​യി​രു​ന്നു. കോ​ർ​പ്പ​റേ​ഷ​ൻ 32-ാം ഡി​വി​ഷ​ൻ പൊ​ക്കു​ന്നി​ലാ​ണ് സ​ക്കീ​ർ യു​ഡി​എ​ഫ് ജ​ന​വി​ധി തേ​ടു​ന്ന​ത്. ന​ജു സ​ക്കീ​ർ ഒ​ള​വ​ണ്ണ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ 20-ാം വാ​ർ​ഡാ​യ കു​ന്ന​ത്തു​പാ​ല​ത്ത് നി​ന്നാ​ണ് യു ​ഡി എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്.