സു​നീ​ഷി​ന്‍റെ മ​ര​ണം: കു​ടി​യേ​റ്റ മേ​ഖ​ല ക​ണ്ണീ​രോ​ടെ വി​ട​ന​ൽ​കി
Saturday, September 18, 2021 1:04 AM IST
പു​ൽ​പ്പ​ള്ളി: ക​ഴി​ഞ്ഞ ദി​വ​സം അ​രീ​ക്കോ​ട് മ​ല​ബാ​ർ സ്പെ​ഷ്യ​ൽ പോ​ലീ​സ് ക്യാ​ന്പി​ൽ പ​രി​ശീ​ല​ന​ത്തി​നി​ടെ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ച ത​ണ്ട​ർ​ബോ​ൾ​ട്ട് അം​ഗം വേ​ലി​യ​ന്പം കു​മി​ച്ചി​യി​ൽ സു​നീ​ഷി​ന്‍റെ മൃ​ത​ദേ​ഹം വേ​ലി​യ​ന്പ​ത്തെ പൊ​തു ശ്മാ​ശ​ന​ത്തി​ൽ വ​ൻ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സം​സ്ക​രി​ച്ചു. സു​നീ​ഷി​നെ ഒ​രു നോ​ക്കു കാ​ണാ​നും അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ക്കാ​നും നി​ര​വ​ധി പേ​രാ​ണ് വീ​ട്ടി​ൽ എ​ത്തി​യ​ത്. ഒ​ന്പ​ത് വ​ർ​ഷം മു​ന്പാ​യി​രു​ന്നു പോ​ലീ​സ് സേ​ന​യി​ൽ ജോ​ലി ല​ഭി​ച്ച​ത്. ത​ണ്ട​ർ​ബോ​ൾ​ട്ടി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യ സു​നീ​ഷി​ന്‍റെ മ​ര​ണം സു​ഹൃ​ത്തു​ക്ക​ൾ​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഉ​ൾ​ക്കൊ​ള്ളാ​ൻ ആ​വാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.
ഒ​രു വ​ർ​ഷം മു​ന്പാ​യി​രു​ന്നു സു​നീ​ഷി​ന്‍റെ വി​വാ​ഹം. ഭാ​ര്യ ആ​തി​ര വ​നം വ​കു​പ്പി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​ണ്. സു​നീ​ഷി​ന്‍റെ അ​ച്ഛ​ൻ കു​മാ​ര​ൻ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് മ​രി​ച്ച​തോ​ടെ അ​മ്മ കു​ഞ്ഞ​മ്മ കൂ​ലി​പ്പ​ണി​യെ​ടു​ത്താ​യി​രു​ന്നു മ​ക്ക​ളെ വ​ള​ർ​ത്തി മി​ക​ച്ച വി​ദ്യ​ഭ്യാ​സം ന​ൽ​കി​യ​ത്. വീ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹ​ത്തി​ന് അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ഒൗ​ദ്യോ​ഗി​ക ബ​ഹു​മ​തി​യോ​ടെ വേ​ലി​യ​ന്പം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ച​ത്.
ക​ണ്ണൂ​ർ റേ​ഞ്ച് സി​ഐ ജി. ​സേ​തു​രാ​മ​ൻ, ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് അ​ര​വി​ന്ദ് സു​ക​മാ​ർ, എ​സ്പി ചൈ​ത്ര തെ​രേ​സ് ജോ​ണ്‍, എ​എ​സ്പി​മാ​രാ​യ അ​ജി​ത്ത് കു​മാ​ർ, ജേ​ക്ക​ബ്, പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്, പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ, മേ​ഴ്സി ബെ​ന്നി തു​ട​ങ്ങി​യ ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും സു​നീ​ഷി​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രും വീ​ട്ടി​ൽ എ​ത്തി അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ച്ചു.