ന​ഗ​ര​മ​ധ്യ​ത്തി​ല്‍ സ്ഥ​ല​മു​ണ്ടാ​യി​ട്ടും പോ​സ്റ്റ് ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​നം വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ല്‍
Tuesday, October 12, 2021 12:43 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് സ്വ​ന്ത​മാ​യി സ്ഥ​ല​മു​ണ്ടാ​യി​ട്ടും കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ന്‍ ന​ട​പ​ടി​യി​ല്ല. പോ​സ്റ്റ് ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് കാ​ല​ങ്ങ​ളാ​യി വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​ണ്. റ​ഹിം മെ​മ്മോ​റി​യ​ല്‍ റോ​ഡി​ല്‍ വ​കു​പ്പി​ന്‍റെ മു​ക്കാ​ല്‍ ഏ​ക്ക​റോ​ളം സ്ഥ​ലം കാ​ടു​മൂ​ടി കി​ട​ക്കു​ക​യാ​ണ്.
സ്വ​ന്തം ഭൂ​മി​യി​ല്‍ കെ​ട്ടി​ടം നി​ര്‍​മി​ച്ച് പോ​സ്റ്റ് ഓ​ഫീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​നം മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. അ​സം​പ്ഷ​ന്‍ ജം​ഗ്ഷ​ന് സ​മീ​പ​മാ​ണ് നി​ല​വി​ല്‍ ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. അ​തി​നി​ടെ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ റോ​ഡി​ലു​ള്ള ബി​എ​സ്എ​ന്‍​എ​ല്‍ കെ​ട്ടി​ട​ത്തി​ലേ​ക്ക് ഓ​ഫീ​സ് മാ​റ്റാ​നു​ള്ള നീ​ക്ക​വും ന​ട​ക്കു​ന്നു​ണ്ട്.
കെ​ട്ടി​ട ഉ​ട​മ​യു​മാ​യു​ള്ള ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് ഓ​ഫീ​സ് മാ​റ്റാ​നു​ള്ള നീ​ക്ക​മെ​ന്നാ​ണ് സൂ​ച​ന. റ​ഹിം മെ​മ്മോ​റി​യ​ല്‍ റോ​ഡി​ലു​ള്ള സ്വ​ന്തം സ്ഥ​ല​ത്ത് കെ​ട്ടി​ടം നി​ര്‍​മി​ക്കാ​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ഇ​ത് ജ​ന​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ സൗ​ക​ര്യ​പ്ര​ദ​മാ​കും.