ബാ​ണാ​സു​ര റി​സ​ർ​വോ​യ​റി​ലെ തു​രു​ത്തി​ൽ തീ​പിടി​ത്തം
Tuesday, January 25, 2022 12:34 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: പ​ടി​ഞ്ഞാ​റ​ത്ത​റ ബാ​ണാ​സു​ര​സാ​ഗ​ർ റി​സ​ർ​വോ​യ​റി​ലെ മ​ഞ്ഞൂ​റ ഭാ​ഗ​ത്ത് 100 ഏ​ക്ക​ർ വ​രു​ന്ന തു​രു​ത്തി​ൽ തീ ​പ​ട​ർ​ന്നു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ട​ര​യോ​ടെ​യാ​ണ് തീ​പി​ടി​ത്തം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ബോ​ട്ടി​ൽ ക​ഐ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ആ​ദ്യം സ്ഥ​ല​ത്ത് എ​ത്തി​യ​ത്. ഇ​വ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ചു ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ക​ൽ​പ്പ​റ്റ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​എം. ജോ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു യൂ​ണി​റ്റ് എ​ത്തി​യാ​ണ് വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ തീ​യ​ണ​ച്ച​ത്. ഏ​താ​നും ഏ​ക്ക​റി​ൽ അ​ടി​ക്കാ​ട് ക​ത്തി​ന​ശി​ച്ചു.