വാ​കേ​രി​യി​ൽ തെ​രു​വു​നാ​യ ശ​ല്യം; ജ​ന​ങ്ങ​ൾ ഭീ​തി​യി​ൽ
Friday, May 20, 2022 12:35 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ 10, 11, 12, 13 വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന വാ​കേ​രി താ​ഴ​ത്ത​ങ്ങാ​ടി മേ​ഖ​ല​ക​ളി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ജ​ന​ങ്ങ​ൾ ഭീ​തി​യി​ൽ. രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ​യാ​ണ് താ​ഴ​ത്ത​ങ്ങാ​ടി, മൂ​ട​കൊ​ല്ലി, ക​ല്ലൂ​ർ​കു​ന്ന് എ​ന്നി​വ​ട​ങ്ങ​ളി​ൽ തെ​രു​വു​നാ​യ​ക​ൾ ശ​ല്യ​മാ​കു​ന്ന​ത്. ഇ​തു​കാ​ര​ണം കു​ട്ടി​ക​ളെ ക​ളി​ക്കാ​ൻ പോ​ലും പു​റ​ത്ത് വി​ടാ​ൻ ര​ക്ഷി​താ​ക്ക​ൾ ഭ​യ​ക്കു​ക​യാ​ണ്.
സ്കൂ​ൾ തു​റ​ക്കു​ന്ന​തോ​ടെ തെ​രു​വു​നാ​യ ഭീ​ഷ​ണി രൂ​ക്ഷ​മാ​കു​മെ​ന്ന​താ​ണ് ആ​ശ​ങ്ക. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ കൂ​ട്ട​മാ​യി ന​ട​ക്കു​ന്ന തെ​രു​വു​നാ​യ​ക്ക​ൾ റോ​ഡി​ൽ ത​ന്നെ​യാ​ണ് ത​ന്പ​ടി​ക്കു​ന്ന​ത്. ക​ല്ലൂ​ർ​കു​ന്ന്, മൂ​ട​കൊ​ല്ലി ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന ജം​ഗ്ഷ​നും വ​ള​വും ചേ​ർ​ന്ന ഭാ​ഗ​ത്താ​ണ് അ​ധി​ക​വും നാ​യ​ക​ൾ കൂ​ട്ടാ​മാ​യി ഉ​ണ്ടാ​വാ​റ്. ഇ​തു​കാ​ര​ണം ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി ക​ട​ന്നു​വ​രു​ന്പോ​ൾ നാ​യ​ക​ൾ മു​ന്നി​ൽ​പെ​ടു​ന്ന​തി​നും അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്ന​ത് പ​തി​വാ​ണ്. നാ​യ​ക​ളെ പി​ടി​കൂ​ടി വ​ന്ധ്യം​ക​ര​ണം ചെ​യ്ത് ഇ​വ​യു​ടെ പെ​രു​പ്പം കു​റ​ക്ക​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് ഇ​ട​പ്പെ​ട്ട് വേ​ണ്ട ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രും ര​ക്ഷി​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.