ദു​ര​ന്ത​ഭൂ​മി​ക്ക് ആ​ശ്വാ​സം പ​ക​രാ​ൻ അ​യ​ൽ​ഗ്രാ​മ​ങ്ങ​ൾ കൈ​കോ​ർ​ക്കു​ന്നു
Sunday, August 25, 2019 12:16 AM IST
ക​ൽ​പ്പ​റ്റ: ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും നാ​ശം വി​ത​ച്ച പു​ത്തു​മ​ല​യി​ലും കു​റി​ച്ച്യ​ർ​മ​ല​യി​ലും താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് മാ​ന​സി​ക​പി​ന്തു​ണ നൽകാ​നും പ്ര​ദേ​ശ​ത്തെ വീ​ണ്ടെ​ടു​ക്കാ​നും അ​യ​ൽ ഗ്രാ​മ​ങ്ങ​ൾ കൈ​കോ​ർ​ക്കു​ന്നു. മൂ​പ്പൈ​നാ​ട്, മു​ട്ടി​ൽ, ക​ൽ​പ്പ​റ്റ, ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​തി​നി​ധി​ക​ൾ പു​ത്തു​മ​ല​യി​ലും വൈ​ത്തി​രി, ത​രി​യോ​ട്, പ​ടി​ഞ്ഞാ​റ​ത്ത​റ, വെ​ങ്ങ​പ്പ​ള്ളി, കോ​ട്ട​ത്ത​റ പ്ര​തി​നി​ധി​ക​ൾ കു​റി​ച്യ​ർ​യ​ർ​മ​ല​യി​ലും സെ​പ്റ്റം​ബ​ർ 30 ന് ​എ​ത്തും. ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ട്ട അ​ന്പ​തോ​ളം പേ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക.
പ്ര​ദേ​ശ​ത്ത് മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി ത​ട​യു​ന്ന​തി​നാ​യി മു​ള വച്ച് പി​ടി​പ്പി​ക്കാ​നും സം​ഘം മു​ന്നി​ട്ടി​റ​ങ്ങും.
വ​നം​വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ആ​വ​ശ്യ​മാ​യ മു​ളം തൈ​ക​ൾ ഇ​വി​ടെ ല​ഭ്യ​മാ​ക്കു​ക. ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ലം പ​ച്ച​പ്പ് പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. പ​ച്ച​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തു​ന്ന മെ​ഡി​ക്ക​ൽ ബോ​ർ​ഡ് സി​റ്റിം​ഗ് സെ​പ്റ്റം​ബ​ർ മൂ​ന്നി​നും ആ​ധാ​ർ, റേ​ഷ​ൻ കാ​ർ​ഡ് അ​ദാ​ല​ത്തു​ക​ൾ അ​ഞ്ചി​നും ക​ൽ​പ്പ​റ്റ​യി​ൽ ന​ട​ക്കും.
മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മു​ള്ള​വ​രെ ക​ണ്ടെ​ത്തി സി​റ്റിം​ഗി​ൽ ഹാ​ജ​രാ​ക്കേ​ണ്ട​ത് ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യാ​ണെ​ന്ന് സി.​കെ ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തേ​ണ്ട പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ചും യോ​ഗം ച​ർ​ച്ച ചെ​യ്തു. പു​ത്തു​മ​ല​യി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് അ​വ​രു​ടെ ആ​ഗ്ര​ഹ​പ്ര​കാ​രം ഒ​രു പ്ര​ദേ​ശ​ത്ത് ത​ന്നെ ഒ​രു​മി​ച്ച് താ​മ​സ​മൊ​രു​ക്കാ​ൻ ത​യാ​റാ​ണെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. ആ​വ​ശ്യ​മാ​യ ഭൂ​മി ന​ൽ​കാ​ൻ സു​മ​ന​സ്സു​ക​ൾ മു​ന്നോ​ട്ട് വ​ന്നി​ട്ടു​ണ്ട്. ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യി​ലും വൈ​ത്തി​രി പ​ഞ്ചാ​യ​ത്തി​ലും പ​നു​ര​ധി​വാ​സ​ത്തി​നാ​വ​ശ്യ​മാ​യ ഭൂ​മി ല​ഭ്യ​മാ​യ​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു. പു​ഴ​യു​ടെ​യും തോ​ടു​ക​ളു​ക​ളു​ടെ​യും പു​റ​ന്പോ​ക്കി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ പു​ന​ര​ധി​വാ​സം ര​ണ്ടാം ഘ​ട്ട​ത്തി​ൽ പ​രി​ഹ​രി​ക്കു​മെ​ന്നും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി.
ആ​ദി​വാ​സി കോ​ള​നി​ക​ളി​ലെ വീ​ടു​ക​ൾ ചോ​ർ​ന്നൊ​ലി​ക്കു​ന്ന​തി​ന് പ​രി​ഹാ​രം കാ​ണാൻ പ്ര​ത്യേ​കം പ്രോജ​ക്ട് ത​യാ​റാ​ക്കി സ​ർ​ക്കാ​റി​ന്‍റെ അ​നു​മ​തി തേ​ടാ​നും തീ​രു​മാ​ന​മാ​യി.
കാ​ന്പ​സു​ക​ളി​ൽ ല​ഹ​രി വി​രു​ദ്ധ ക്യാ​ന്പ​യി​ൻ ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഓ​രോ ക​ലാ​ല​യ​ങ്ങ​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത അ​ഞ്ചം​ഗ വോള​ണ്ടി​യ​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കും. പ​ച്ച​പ്പ് പ​ദ്ധ​തി​ക്ക് കീ​ഴി​ൽ ക​ബ​നി ന​ദി​ക്ക​ര​യി​ൽ മു​ളം തൈ ​ന​ടു​ന്ന​ത് സെ​പ്റ്റം​ബ​ർ 23 നും ​ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.