ഹ​രി​ത കേ​ര​ള മി​ഷൻ പ​രി​ശീ​ല​നം നടത്തി
Friday, September 20, 2019 12:36 AM IST
മാ​ന​ന്ത​വാ​ടി: അ​രു​ത് ക​ത്തി​ക്ക​രു​ത് വ​ലി​ച്ചെ​റി​യ​രു​ത് എ​ന്ന സ​ന്ദേ​ശ​വു​മാ​യി സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡു​ക​ൾ​ക്ക് ജി​ല്ലാ​ത​ല പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. ഹ​രി​ത കേ​ര​ള മി​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശീ​ല​നം.
മാ​ന​ന്ത​വാ​ടി ജി​ല്ലാ സ്കൗ​ട്ട് ഓ​ഫീ​സി​ൽ ന​ട​ന്ന പ​രി​ശീ​ല​നം സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് ജി​ല്ലാ ക​മ്മീ​ഷ​ണ​ർ ഫാ. ​വി​ൽ​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്കൗ​ഡ് ആ​ൻ​ഡ് ഗൈ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എം. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്യാ​ന്പ​യി​ൻ പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ൽ ഹ​രി​ത​കേ​ര​ള മി​ഷ​ൻ ഫാ​ക്ക​ൽ​റ്റി എ.​സി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഹ​രി​ത നി​യ​മ​ങ്ങ​ളും കു​ട്ടി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ രാ​ധി​ക, ജോ​ബി മാ​നു​വ​ൽ, എ.​ഇ. സ​തീ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ർ ക്ലാ​സെ​ടു​ത്തു. കെ.​കെ. നാ​രാ​യ​ണ​ൻ, മ​നോ​ജ് മാ​ത്യു, കെ.​എ​സ്. ആ​ന​ന്ദ്, എ.​എ​സ്. അ​ർ​ച്ച​ന, കെ.​പി. അ​ർ​ച്ച​ന, ശാ​ലി​നി കൃ​ഷ്ണ, എം.​എ​സ്. ജി​തി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.